മദ്യലഹരി, കാർ റോഡിനു പുറത്തേക്ക്, യുവാവ് കൊല്ലപ്പെട്ടു

മദ്യ ലഹരിയിൽ കാറോടിച്ച് റോഡിനു പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇരുന്ന യാത്രക്കാരേ കൊലപ്പെടുത്തി. മദ്യ ലഹരിയിൽ കാർ റോഡിനു പുറത്തേക്ക് പാഞ്ഞു കയറി ബൈക്ക് യാത്രികനെ കൊലപ്പെടുത്തുകയായിരുന്നു. കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ ക്രിമിനൽ നിയമത്തിൽ ഇത്തരം റോഡ് അപകടങ്ങൾക്ക് ശിക്ഷ 10 മുതൽ 17 കൊല്ലം വരെ കഠിന തടവാണ്‌

പാറശാലയില്‍ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തൊട്ടടുത്ത ബാറില്‍ ഇരുന്ന് മദ്യപിച്ച ശേഷം മടങ്ങിയ 4 അംഗ സംഘം സഞ്ചരിച്ച കാറാണ് 22 വയസുകാരനായ സജികുമാറിനെ ഇടിച്ച് തെറിപ്പിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സജികുമാര്‍ പാലര്‍ച്ചെ 1 മണിയോടെ മരണമടഞ്ഞു. പോലീസ് അനാസ്ഥയില്‍ 108 ല്‍ ആശുപത്രിയിലെത്തിക്കവെ ഡ്രൈവര്‍ മുങ്ങിയെന്നും പരക്കെ ആരോപണം ഉണ്ട്.

വ്യാഴാഴ്ച അര്‍ദ്ധരാതി 11 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടാകുന്നത്. അമിതവേളത്തിലെത്തിയ കാര്‍ പാറശാല പാവതിയാന്‍വിളയിലെ ബേക്കറിയില്‍ ജോലിചെയ്യുന്ന അളിയനെ കൂട്ടികൊണ്ട് പൊകാനായി ബൈക്കിലെത്തി കാത്ത് നിന്നിരുന്ന സജികുമാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. വേഗത്തിലെത്തിയ കാര്‍ മറ്റൊരു ബൈക്കിലും ഓട്ടോയിലും ഇടിച്ചശേഷം തെട്ടടുത്ത പെട്ടിക്കട തകര്‍ത്താണ് നിന്നത്.

അപകടത്തെത്തുടര്‍ന്ന് കാറോടിച്ചിരുന അമല്‍ ദേവെന്ന ചെറുപ്പക്കാരനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ ബഹളം വച്ചതിനെ തുടര്‍ന്ന് പോലീസ് തൊട്ടടുത്ത പാറശാല താലൂക്ക് ആശുപത്രിയിലെത്തിച്ചു. അവിടെയും ബഹളം തുടര്‍ന്നതിനെ തുടര്‍ന്ന് പോലീസ് തന്നെ ഈയാള 108 ല്‍കയറ്റി മെഡിക്കല്‍ളേജിലേക്ക് അയച്ചു. ഈയാള്‍ ഇത്രയും പ്രകോപനം ശ്രഷ്ടിച്ചിട്ടും പോലീസ് ഈയാളുടെ മെഡിക്കല്‍ പരിശോധന നടത്തുകയോ ആബുലന്‍സില്‍ കൂടെ പോലീസിനെ ആയക്കുകയോ ചെയ്യ്തിരുന്നില്ലെന്നും പറയുന്നു.

ആശുപത്രിയില്‍ പോകുന്ന വഴിയില്‍ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയില്‍ കയറ്റണമെന്ന് ആവശ്യപ്പെട്ട ഈയാള്‍ തുടര്‍ന്ന് അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. പോലീസ് വാഹനമോടിച്ചിരുന്ന അമല്‍ദേവിനെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റബറില്‍ വിവാഹിതനായ സജികുമാര്‍ കളിയിക്കാവിളയിലെ മാര്‍ജി ഫ്രീ ഷോപ്പില്‍ ജീവനക്കാരനാണ്.