ഷമ്മി തിലകനെ പുറത്താക്കിയിട്ടില്ല,പീഢന പ്രതി വിജയ ബാബുവിനെതിരേ നടപടിയില്ല

ഷമ്മി തിലകനെ അമ്മയിൽ നിന്നും പുറത്താക്കിയിട്ടില്ല. പുറത്താക്കിയതായ വാർത്തകൾ തെറ്റാണ്‌ എന്ന് നടൻ സിദ്ദിഖ് പറഞ്ഞു. ഷമ്മി തിലകൻ ഇപ്പോഴും അമ്മയുടെ അംഗം ആണ്‌. ഷമ്മിക്കെതിരെ നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കൊച്ചിയിൽ അമ്മ ഭാരവാഹികൾക്കൊപ്പം വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഷമ്മി തിലകനെ അമ്മയിൽ നിന്നും പുറത്താക്കി എന്നായിരുന്നു ആദ്യം വാർത്തകൾ പുറത്ത് വന്നത്.ഇതാണ്‌ ഇപ്പോൾ നിഷേധിച്ചിരിക്കുന്നതും.സോഷ്യൽ മീഡിയയിലൂടെയും മറ്റ് വാർത്താ മാധ്യമങ്ങളിലൂടെയൊക്കെ അദ്ദേഹം സംഘടനയ്ക്കെതിരെ ഒരുപാടുകാര്യങ്ങൾ ഷമ്മി പറഞ്ഞതായി അമ്മയുടെ ഭാരവാഹികൾ പറയുന്നു. അച്ചടക്കം പാലിക്കാൻ ഷമ്മി തിലകനു നിരവധി നിർദ്ദേശവും മറ്റും നല്കിയിരുന്നു.കഴിഞ്ഞ ജനറൽ ബോഡിയിലും അത് പറഞ്ഞതാണ്. ഇന്ന് പൊതുയോ​ഗം ശക്തമായ എതിർപ്പ് രേഖപ്പെടുത്തുകയും നടപടിയെടുക്കാൻ എക്സിക്യൂട്ടീവ് കമ്മറ്റിയെ ചുമതലപ്പെടുത്തുകയുമായിരുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.ഇനി അദ്ദേഹത്തെ വിളിക്കുകയും വിശദീകരണം ആവശ്യപ്പെടുകയും ചെയ്യും. അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലാണ് നടപടിയെടുക്കുക. ഇന്ന് അദ്ദേഹം വരാതിരുന്നതിനാൽ അദ്ദേഹത്തിന് പറയാനുള്ളതെന്തെന്ന് കേട്ടിരുന്നില്ല. ഭൂരിഭാ​ഗം പേരുടേയും അഭിപ്രായം ഷമ്മി തിലകനെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കണമെന്നതായിരുന്നു. അതേസമയം വിജയ് ബാബു വിഷയത്തിൽ അമ്മയിലെ പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു പറഞ്ഞു.

പീഢന കേസിലെ പ്രതി നടൻ വിജയ ബാബുവിനെതിരേ നടപടി ഇല്ല.കൊച്ചിയിലെ ഒരുപാട് ക്ലബുകളിൽ അദ്ദേഹം അം​ഗമാണ്. അവിടെ എവിടെ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. അമ്മയും അതുപോലൊരു ക്ലബ് ആണ്. കോടതി നിർദേശമനുസരിച്ച് അമ്മ പ്രവർത്തിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.അതേസമയം വിജയ് ബാബു വിഷയത്തിൽ അമ്മയിലെ പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവെച്ചവരുടെ രാജി സ്വീകരിച്ചതായി ഇടവേള ബാബു പറഞ്ഞു.