കാറിന് മുകളിൽ നിന്ന് വരന്റെ യാത്ര, പണി കിട്ടി, പോലീസ് പിടിയിൽ

ലക്നൗ : വിവാഹദിവസം വൈറലാകാൻ നോക്കിയാ നവവരൻ ഒടുവിൽ പോലീസ് പിടിയിലായി. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാനായി കാറിന് മുകളിൽ നിന്ന് യാത്ര ചെയ്യാൻ ശ്രമിച്ച വരനാണു പോലീസിന്റെ പിടിയിലായത്. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലാണ് സംഭവം. സഹരൻപൂർ ജില്ലയിലെ ഭയ്‌ല ഗ്രാമത്തിൽ നിന്നുള്ള അങ്കിത് എന്ന യുവാവിനാണ് പിടിയിലായത്.

യുവാവ് പബ്ലിസിറ്റിയ്‌ക്ക് വേണ്ടി കാറിന് മുകളിൽ കയറി നിന്ന് സ്റ്റണ്ട് നടത്തിയത്. വിവാഹ ഘോഷയാത്ര മീററ്റിലെ കുസാവാലി ഗ്രാമത്തിലേക്ക് പോവുകയായിരുന്നു. മുസാഫർനഗറിലെ മൻസൂർപൂർ ഡൽഹി-ഡെറാഡൂൺ ദേശീയ പാതയിൽ എത്തിയപ്പോൾ അങ്കിത് ഡ്രോൺ ക്യാമറ ദൃശ്യങ്ങൾക്കായി കാറിന് മുകളിൽ കയറി പോസ് ചെയ്തു.

എന്നാൽ നാട്ടുകാർ സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യങ്ങളിൽ പങ്കുവെയ്ക്കുകയായിരുന്നു. വീഡിയോയെക്കുറിച്ച് വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി അങ്കിതിനെയും, കാറും കസ്റ്റഡിയിലെടുത്തു. അങ്കിതിനെതിരെ നിയമനടപടി എടുക്കുമെന്നാണ് വിവരം.