മാപ്രാണം ത്രിവിക്രമപുരം ക്ഷേത്രം വീണ്ടെടുക്കുന്നു ;ഇത് ഹിന്ദുവിന്റെ വിജയം

കരുവന്നൂർ ബാങ്ക് കെട്ടിടഭൂമിയിൽ കാടുമൂടി കിടന്ന മാപ്രാണം ത്രിവിക്രമപുരം വാമനമൂർത്തി ക്ഷേത്രം നാട്ടുകാർ കാട് വെട്ടിതെളിച്ച് വീണ്ടെടുത്തു. അവിടെ നാട്ടുകാർ ഇടപെട്ട് അമ്പലത്തിന്റെ പണി തുടങ്ങിയിരിക്കുകയാണ്. കരുവന്നൂർ ബാങ്ക് നിർമ്മിച്ചത് അതിവിശിഷ്ടമായ ആചാര അനുഷ്ഠാനങ്ങൾ ഉണ്ടായിരുന്ന മാപ്രാണം ത്രിവിക്രമപുരം വാമനമൂർത്തി ക്ഷേത്രത്തിന്റെ ഭൂമി കയ്യേറിയാണ് . ബാങ്ക് കെട്ടിടത്തിന്റെ സമീപത്ത് ഇപ്പോഴും ക്ഷേത്രത്തിന്റെ ആവശിഷ്ടങ്ങൾ ഉണ്ടെന്നും അത് കാടുമൂടികിടക്കുന്നു എന്നുമാണ് അറിയാൻ കഴിയുന്നത് രണ്ട് വർഷം മുമ്പ് വരെ തന്ത്രിഅണിമംഗലം സുബ്രഹ്മണ്യൻനമ്പൂതിരി ഇവിടെ വിളക്ക് തെളിക്കുകയും നിവേദിക്കുകയും ചെയ്തിരുന്നു. എന്നാൽ തൊട്ടടുത്ത് കക്കൂസ് മാലിന്യം വന്നതോടെ അതും നിർത്തേണ്ടി വന്നു.

ക്ഷേത്രഭൂമി കൈയ്യേറി കെട്ടിടം പണിത് അവർ അശുദ്ധമാക്കിയ ശേഷമാണ് ബാങ്കിന്റെ കൊള്ളയും കള്ളത്തരങ്ങളും പുറംലോകം അറിഞ്ഞത്.ക്ഷേത്രഭൂമിയിൽ അവർ കെട്ടിപൊക്കിയ കെട്ടിടത്തിന്റെ തുടർ നിർമ്മാണത്തിന് കോടതി സ്‌റ്റേ വന്നു, ബാങ്കിന്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചു, ഇന്ന് അവർ വെള്ളം കുടിക്കുകയാണ്, തട്ടിപ്പിന്റെ പര്യായമായി മാറി കരിവന്നൂർ സഹകരണ ബാങ്ക് മാറുകയും ചെയ്തു.

ഇതിനെ പറ്റി അന്വേഷിക്കുകയും ഈ വിഷയം പുറം ലോകത്തെ അറിയിക്കുകയും ചെയ്ത ചരിത്രകാരൻ അനീഷ് ഫേസ്ബുക്കിൽ പങ്കു വെച്ച കുറിപ്പ് ഇങ്ങനെ കരുവന്നൂർ ബാങ്ക് കെട്ടിടഭൂമിയിൽ കാടുമൂടി കിടന്ന മാപ്രാണം ത്രിവിക്രമപുരം വാമനമൂർത്തി ക്ഷേത്രം നാട്ടുകാർ കാട് വെട്ടിതെളിച്ച് വീണ്ടെടുത്തു,ക്ഷേത്രത്തിൻ്റെ ഊരായ്മ സ്ഥാനമുള്ള അണിമംഗലം തിരുമേനിയാണ് ക്ഷേത്രം വീണ്ടെടുക്കുന്നതിന് നേതൃത്വം നല്കിയത്, ക്ഷേത്രത്തറയും പീഠവും കണ്ടെത്തി, മൂടി കിടക്കുന്ന മണികിണറിലെ മണ്ണ് നീക്കിയിൽ വിഗ്രഹം കിട്ടും, കരുവന്നൂർ ബാങ്കുകാർസ്ഥലം ക്ഷേത്രം നിർമ്മിക്കാനായി വിട്ട് തരാമെന്ന് പറഞ്ഞു,

“ബാങ്കിന് അനുഭവിച്ചത് മതിയായി!” ക്ഷേത്രം നിർമ്മിക്കാൻ എത്ര സ്ഥലം വേണോ അത്രയും സ്ഥലം കരുവന്നൂർ സഹകരണ ബാങ്ക് തരാമെന്ന് പറഞ്ഞു, “നാട്ടുകാർ അമ്പലത്തിൻ്റെ പണി തുടങ്ങി,കഴിഞ്ഞ വർഷം ഈ ക്ഷേത്രം കണ്ടെത്തിയത് ഞാനായിരുന്നു,കരുവന്നൂർബാങ്ക് ഭൂമിയിൽ പഴയ ക്ഷേത്രാവിഷ്ടങ്ങൾ ഉണ്ടെന്നും അത് വീണ്ടെടുക്കണമെന്നും പറഞ്ഞ് ആ കെട്ടിടത്തോട് ചേർന്നുള്ള കാട് ഞാൻ FB യിൽ പോസ്റ്റ് ചെയ്തിരുന്നു, അത് കണ്ട് അന്ന് എല്ലാ ഹൈന്ദവ സംഘടനകളും രംഗത്ത് വന്നു,കർമ്മ ന്യൂസ് അടക്കമുള്ള ഓൺലൈൻ മാധ്യമങ്ങൾ അത് വാർത്തയാക്കുകയും ചെയ്തു, പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ടു,
എല്ലാവർക്കും നന്ദി…
പുണ്യപുരാതന ക്ഷേത്രം വീണ്ടെടുക്കാൻ നിമിത്തമായതിൽ ഞാൻ അഭിമാനിക്കുന്നു ..
പുണ്യമായി കരുതുന്നു…

കരിവന്നൂർ സഹകരണ ബാങ്കിൻ്റെ അഹങ്കാരത്തിനുള്ള ശിക്ഷ ഭഗവാൻ കൊടുത്തു,:ആ കാണുന്ന വലിയ കെട്ടിടത്തിനോട് ചേർന്ന് (കരുവന്നൂർ ബാങ്കിൻ്റെ കെട്ടിടം ) കാടുമൂടി കിടക്കുന്നിടത്ത് അതിപുരാതനമായ ഒരു ക്ഷേത്രത്തിൻ്റ അവശിഷ്ടങ്ങൾ ഉണ്ട്, അത് സാധാരണ ഒരു ക്ഷേത്രമായിരുന്നില്ല, അതിവിശിഷ്ടമായ ആചാര അനുഷ്ഠാനങ്ങൾ ഉണ്ടായിരുന്ന പരശുരാമപദ്ധതി പ്രകാരമുള്ള ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു, കേരളത്തിലെ അത്യപൂർവ്വ പദ്ധതിക്ഷേത്രങ്ങൾ പത്ത് ആണ് ,ആ വിശിഷ്ട പത്ത്ക്ഷേത്രങ്ങളിൽ ഒന്നായ മാപ്രാണം ത്രിവിക്രമപുരം വാമനമൂർത്തി ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങളാണ് കാടുമൂടി കിടക്കുന്നത്, ക്ഷേത്രഭൂമി പല കാലത്തായി പലരും കൈയ്യേറി, ക്ഷേത്രഭൂമിയിൽ കളള് ഷാപ്പ് വരെ ഉണ്ടായി, വലിയ ഒരു മഹാക്ഷേത്രം നിലനിന്നിരുന്ന സ്ഥലത്ത് ഇന്ന് ക്ഷേത്രശ്രീകോവിലിൻ്റെ തറയുടെ അവശിഷ്ടവും പീഠവും മാത്രമെ അവശേഷിക്കുന്നുള്ളു, ആ ഭാഗം കാടുകയറി മൂടപ്പെട്ടു, മറ്റ് ചുറ്റു ഭാഗം കൈയ്യേറി, ക്ഷേത്രത്തിലേക്ക് വഴി പോലുമില്ല, തൊട്ടടുത്ത്ഭൂമിയിൽ ക്ഷേത്ര ശ്രീകോവിലിൻ്റെ തറയോട് ചേർന്ന് കെട്ടിപ്പൊക്കിയ കരുവന്നൂർ സഹകരണ ബാങ്കിൻ്റെകെട്ടിടത്തിൻ്റെ കക്കൂസ് മാലിന്യം തള്ളുന്ന കുഴി ക്ഷേത്രതറയോട് ചേർന്നാണ്,

പ്രാചീനകാലത്ത് എല്ലാ അംഗങ്ങളും ഉണ്ടായിരുന്ന മഹാക്ഷേത്രമായിരുന്നു ത്രിവിക്രമപുരം വാമനക്ഷേത്രം,
വലിയ ശ്രീകോവിലും നമസ്കാര മണ്ഡപവുംചുറ്റമ്പലവും കുളവും മണികിണറും, മതിലും അടക്കം പ്രധാപത്തിൽ നിലനിന്നിരുന്ന ക്ഷേത്രം,രണ്ട് മാസത്തിലേറെ നീണ്ടു നില്ക്കുന്ന ഓത്തൂട്ട് യജ്ഞം നടത്തപ്പെടുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായിരുന്നു മാപ്രാണം ത്രിവിക്രമപുരം ക്ഷേത്രം, എട്ട്ദിവസഉത്സവമാണ് ക്ഷേത്രത്തിൽ നടന്നു വന്നിരുന്നത്,
പൗരാണിക ഇരിങ്ങാലക്കുട ഗ്രാമത്തിലെ ദേശങ്ങളിൽ പ്രധാനമായി അഞ്ച് ദേശങ്ങളാണ് ഉള്ളത്, ഈ അഞ്ച് ദേശങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് ക്ഷേത്രങ്ങളും ഉണ്ട്, ഇവയെ അഞ്ചമ്പലങ്ങൾ എന്ന് പറയാറുണ്ട്, ഈ അഞ്ച് ദേശക്കാരെയും ഒരുമിച്ച് അഞ്ചമ്പലക്കാർ എന്നും വിളിക്കുന്നു, അതിലൊരു ദേശമാണ് ത്രിവിക്രമപുരം,ത്രിവിക്രമപുരം ദേശത്തിൻ്റെ അധിപതിയാണ് ത്രിവിക്രമപുരത്തപ്പനായ വാമനമൂർത്തി,

ടിപ്പുവിൻ്റെ പടയോട്ടം കടന്നു പോയ വഴിയാണ് മാപ്രാണം, ഇവിടെ അടുത്തുള്ള കല്ലേറ്റുംക്കരയിലാണ് ടിപ്പു തമ്പടിച്ച് നെടുംകോട്ടയെ ആക്രമിച്ചത്.
പടയോട്ടത്തിലാണ് മാപ്രാണം ക്ഷേത്രം പൂർണമായും തകർക്കപ്പെട്ടത്, വിഗ്രഹത്തെ ഇളക്കിയെടുത്ത്ക്ഷേത്രകിണറിൽ താഴ്ത്തി, കിണറ് മൂടുകയും ചെയ്തു, കിണറ് നിലനിന്നിരുന്ന സ്ഥലത്ത് കുഴിച്ചാൽ വിഗ്രഹത്തെ വീണ്ടെടുക്കാൻ കഴിയും,
രണ്ട് വർഷം മുമ്പ് വരെ തന്ത്രിഅണിമംഗലം സുബ്രഹ്മണ്യൻനമ്പൂതിരി ക്ഷേത്രാവിഷ്ടത്തിൽ വിളക്ക് തെളിക്കുകയും നിവേദിക്കുകയും ചെയ്തിരുന്നു, എന്നാൽ തൊട്ടടുത്ത് കക്കൂസ് മാലിന്യം വന്നതോടെ അതും നിർത്തേണ്ടി വന്നു, കരിവന്നൂർ സഹകരണ ബാങ്ക് നടത്തിപ്പുകാരുടെ അഹങ്കാരത്തിനുള്ള ശിക്ഷ ഭഗവാൻ തന്നെ കൊടുത്തു,ക്ഷേത്രഭൂമിയിൽ കെട്ടിടം പണിത് ക്ഷേത്രാവിഷ്ടം അവർഅശുദ്ധമാക്കിയ ശേഷമാണ് ബാങ്കിൻ്റെ കൊള്ളയും കള്ളത്തരങ്ങളും പുറം ലോകം അറിഞ്ഞത്, ക്ഷേത്രഭൂമിയിൽ അവർ കെട്ടിപൊക്കിയ കെട്ടിടത്തിൻ്റെ തുടർ നിർമ്മാണത്തിന് കോടതി സ്‌റ്റേ വന്നു, ബാങ്കിൻ്റെ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചു, ഇന്ന് അവർ വെള്ളം കുടിക്കുകയാണ്, തട്ടിപ്പിൻ്റെ പര്യായമായി മാറി കരിവന്നൂർ സഹകരണ ബാങ്ക്,

കേരളത്തിൻ്റെ ക്ഷേത്ര ചരിത്രത്തിൽ അതിപ്രാധാന്യമുള്ള അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ മാപ്രാണം ത്രിവിക്രമപുരം വാമനമൂർത്തി ക്ഷേത്രത്തെ എങ്ങനെ നമുക്ക് വീണ്ടെടുക്കാം, ക്ഷേത്ര വിശ്വാസികളുടെ ഒരു കൂട്ടായ സഹകരണവും പരിശ്രമവും ഇവിടെ അനിവാര്യമായി വന്നിരിക്കുന്നു,കൈയ്യേറിയ ക്ഷേത്രഭൂമിവിണ്ടെടുക്കെണ്ടതുണ്ട്, ക്ഷേത്രം പുനർനിർമ്മിക്കേണ്ടതുണ്ട്,
എല്ലാ ഹൈന്ദവ കൂട്ടായ്മയും മുന്നോട്ട് വരിക,