ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി

ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സർക്കാരിന്റെ എല്ലാ സംരക്ഷണവും ഹനാന് ഉണ്ടാകും.

പഠനത്തിനിടെ ഉപജീവനത്തിനായി തമ്മനത്ത് മീന്‍ വില്‍പ്പന നടത്തി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന വിദ്യാര്‍ഥിനി ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.ഹനാന്റെ സന്ദർശന വിവരം മുഖ്യമന്ത്രിയാണ് അറിയിച്ചത്. ” ഹനാൻ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോൾ ആയിരുന്നു ഹനാൻ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോൾ സന്തോഷം തോന്നി. പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാർത്ത വന്നതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാൻ. അന്ന് സർക്കാർ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാൻ എത്തിയത്. സർക്കാരിന്റെ എല്ലാ സംരക്ഷണവും അവൾക്ക് ഉണ്ടാകും. ഉദ്യോഗസ്ഥർക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട് .നല്ല ധൈര്യത്തോടെ തന്നെ മുന്നോട്ടു പോകാൻ ഹനാനോട് പറഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജിനൊപ്പമാണ് ഹനാന്‍ മുഖ്യമന്ത്രിയെ കാണാനെത്തിയത്.
താന്‍ സര്‍ക്കാരിന്റെ മകളാണെന്നും തന്നെ ഇനി ആര്‍ക്കും കൈവെക്കാന്‍ കഴിയി ഹനാൻപറഞ്ഞു. ഒരാള്‍ക്കും എന്റെ നെറ്റിയിലേക്ക് വെടിയുതിര്‍ക്കാനാകില്ല. എല്ലാ സംരക്ഷണവും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. ഹനാൻ വ്യക്തമാക്കി.ഖാദി ബോര്‍ഡിന്റെ ഓണം ബക്രീദ് ഖാദി മേളയുടെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഖാദി ഫാഷന്‍ ഷോയിലും ഹനാനും പങ്കെടുക്കും. ചടങ്ങിൽ വച്ച് മുഖ്യമന്ത്രി ഹനാന് പുരസ്‌കാരം സമ്മാനിക്കും.

https://youtu.be/yUYYYgsver8