മലയാളി പ്രവാസി അബുദാബിയിൽ മരിച്ച നിലയിൽ.

മലയാളി പ്രവാസി അബുദാബിയിൽ മരിച്ച നിലയിൽ.മൊയ്‌ദീൻ്റെ മൃതശരീരം കടൽത്തീരത്താണ് കണ്ടെത്തിയത്.

രണ്ടുമാസം മുൻപ് കാണാതായ മലയാളി പ്രവാസി അബുദാബിയിൽ മരിച്ച നിലയിൽ. അഞ്ചുവർഷത്തിൽ അധികമായി അബുദാബിയിൽ ഒരു വർക്ക് ഷോപ്പിൽ ജോലി ചെയ്തുവന്നിരുന്ന മൊയ്‌ദീൻ എംവിയുടെ മൃത ശരീരം കടൽത്തീരത്തുനിന്നാണ് കണ്ടെത്തുന്നത്.കഴിഞ്ഞ മാർച്ചിൽ അദ്ദേഹത്തിൻറെ ജോലി നഷ്ടമായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇദ്ദേഹം ജോലിചെയ്തിരുന്ന വർക്ക് ഷോപ്പ് പൂട്ടിയതാണ് ജോലി നഷ്ടമാകാൻ കാരണം. എന്നാൽ അദ്ദേഹത്തിൻറെ ജോബ് വിസയുടെ കാലാവധി അവസാനിച്ചതുമൂലം അദ്ദേഹം കടുത്ത മാനസിക സംഘര്ഷത്തിലായിരുന്നതായും ബന്ധുക്കൾ അറിയിച്ചു.ബന്ധുക്കൾക്ക് മൊയ്ദീനോട് അവസാനമായി സംസാരിക്കാൻ സാധിച്ചത് റമദാൻ മാസത്തിലാണ്. മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന് സാമൂഹിക പ്രവർത്തകൻ എംഎം നാസർ അറിയിച്ചു.

https://youtu.be/PsK5-mrMBw4