കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ എന്തൊക്കെ ചെയ്യണം?| അറിയേണ്ട 10 കാര്യങ്ങള്‍

രാജ്യത്താകെയുള്ള ജനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധം ഒരുക്കുന്നതിന്റെ ഭാഗമാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍.

1. 60 വയസ്സ് കഴിഞ്ഞവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള രോഗബാധിതകര്‍ക്കുമാണ് മാര്‍ച്ച്‌ ഒന്ന് മുതലുള്ള രണ്ടാം ഘട്ടത്തിലെ വാക്‌സിനേഷന്‍.

2. വാക്‌സിനേഷന്‍ ലഭിക്കുന്നതിന് Cowin.gov.in എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം

3. സര്‍ക്കാര്‍ ആശുപത്രികളില്‍ നേരിട്ട് എത്തിയും രജിസ്റ്റര്‍ ചെയ്യാം. അടുത്ത ദിവസങ്ങളില്‍ സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ ലഭിക്കും.

4. രജിസ്‌ട്രേഷനായി മൊബൈല്‍ നമ്ബര്‍, ആധാര്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ രജിസ്റ്റര്‍ ചെയ്യുമ്ബോള്‍ നല്‍കണം.

5. ഒരു മൊബൈല്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഒരു കുടംബത്തിലെ നാല് പേര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

6. രജിസ്‌ട്രേഷന്‍ സമയത്ത് ലഭ്യമാകുന്ന വാക്‌സിനേഷന്‍ കേന്ദ്രവും വാക്‌സിനേഷന്‍ എടുക്കാനുള്ള തിയ്യതിയും അപ്പോള്‍ തെരഞ്ഞെടുക്കാം.

7. 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ വാക്‌സിനേഷന് എത്തുമ്ബോള്‍ രോഗാവസ്ഥയെ കുറിച്ചുള്ള ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണം

8. സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് വാക്‌സിന്‍ സൗജന്യമായിരിക്കും. സ്വാകാര്യ ആശുപത്രികളില്‍ ഓരു ഡോസിന് 250 രൂപ നല്‍കണം

9. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ആശുപത്രികള്‍, സിജിഎച്ച്‌എസ്, സര്‍ക്കാര്‍ നിശ്ചയിക്കുന്ന സ്വകാര്യ ആശുപത്രികള്‍, പൊതുകെട്ടിടങ്ങള്‍ എന്നിവ വാക്‌സിനേഷന്‍ കേന്ദ്രങ്ങളായിരിക്കും

10. വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ www.dhskerala.gov.in, www.arogyakeralam.gov.in, www.sha.kerala.gov.in എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.