കുവൈറ്റ് ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കുവൈറ്റ് ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ് (GISS) എന്ന സംഘടന 2021 – 2022 ലേക്ക് ഉള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.സംഘടനയുടെ ചെയർമാൻ ആയി ഹമീദ് പാലേരി, പ്രസിഡന്റ് ആയി അശോക് തിരുവനന്തപുരം, ജനറൽ സെക്രട്ടറി ആയി പ്രതാപചന്ദ്രൻ നെടുമങ്ങാട്, ട്രഷററായി എൽദോ ഇട്ടൻ, P.R.O ആയി അജിത് കുമാർ, വർക്കിങ്ങ് പ്രസിഡന്റ് ആയി അജിത് പത്തനംതിട്ട, ആഡിറ്റർ ആയി ശ്രീനാഥ്‌ നായർ, ജോയിന്റ് ട്രഷററായി മുഹമ്മദ് റഫീഖ്, ജോയിന്റ് സെക്രട്ടറിമാരായി വിനോദ് നെടുമങ്ങാട്, മുഹമ്മദ് റിയാസ് എന്നിവരേയും തിരഞ്ഞെടുത്തു.

കുവൈറ്റിലും നാട്ടിലുമായി ഒട്ടനവധി കാരുണ്യ പ്രവൃത്തികൾ ചെയ്തു വരുന്ന ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവ്വീസ് പുതിയ എക്സിക്യൂട്ടീവ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി സംഘടന വിപുലീകരിക്കുകയും പ്രവാസ സമൂഹത്തിന്‌ താങ്ങായും, തണലായും നിന്ന് കൊണ്ട് തുടർന്നും നിരവധി ക്ഷേമകാര്യ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും തീരുമാനിച്ചു.