H ” പോരാ ലൈസന്‍സ് വേണോ ” ക്ഷാ “ഞാ എടുക്കണം ,MVD കളി തുടങ്ങി

പഴയതുപോലെ ‘എച്ച്’ എടുത്താൽ ഒന്നും ഡ്രൈവിംഗ് ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെ കണ്മുന്നിൽ കാണിച്ചു കൊടുത്താൽ മാത്രമേ കൈയിൽ ലൈസൻസ് കിട്ടു, ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങൾ മേയ് മുതല്‍ നടപ്പാക്കാൻ ഒരുങ്ങുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. അതിനോട് അനുബന്ധിച്ചു പരിശോധനാ കേന്ദ്രങ്ങള്‍കൂടി ഒരുക്കേണ്ടതുണ്ട്. എന്നാല്‍, ഡ്രൈവിങ് സ്‌കൂള്‍ ഉടമകളാണോ സര്‍ക്കാരാണോ ഒരുക്കേണ്ടതെന്ന കാര്യത്തില്‍ അനിശ്ചിതത്ത്വമുണ്ട്. പരിഷ്‌കാരം സംബന്ധിച്ചു നിര്‍ദേശമറിയിക്കാന്‍ ചുമതലപ്പെടുത്തിയ പത്തംഗ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

പഴയതുപോലെ ‘എച്ച്’ എടുത്ത് ഇനി കാര്‍ ലൈസന്‍സുമായി പോകാനാകില്ല. കയറ്റവും ഇറക്കവും റിവേഴ്‌സ് പാര്‍ക്കിങ്ങുമൊക്കെയുള്ള മാതൃകയാണ് ഒരുക്കിയിരിക്കുന്നത്. സമാന്തര പാര്‍ക്കിങ്, ആംഗുലാര്‍ പാര്‍ക്കിങ് തുടങ്ങിയവയുമുണ്ട്. ടേണിങ് റേഡിയസ് കുറഞ്ഞ വണ്ടിയും പരിശോധിച്ചാണു പുതിയരീതി രൂപപ്പെടുത്തിയിരിക്കുന്നത്.

ഈ സംവിധാനങ്ങളെല്ലാം മൈതാനത്ത് ഒരുക്കണം. ഇതു വിശദീകരിക്കാനായി ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ യോഗം കഴിഞ്ഞദിവസം വിളിച്ചിരുന്നു. പുതിയരീതി ഉടന്‍ നടപ്പാക്കുമെന്നും അറിയിച്ചു. പരിശോധനാകേന്ദ്രങ്ങള്‍ ഒരുക്കണമെന്നു സ്‌കൂളുകാരോട് നിര്‍ദേശിച്ചിരുന്നു. ചിലര്‍ സമ്മതിച്ചെങ്കിലും ചെലവോര്‍ത്ത് അവരിപ്പോള്‍ ആശങ്കയിലാണ്.നിലവിലെ പരിശോധനാരീതിയനുസരിച്ച് ഏതു മൈതാനത്തും ‘എച്ച്’ എടുപ്പിക്കാം. എന്നാല്‍, പരിഷ്‌കരിച്ച രീതിയില്‍ കുറച്ചുകൂടി സൗകര്യങ്ങള്‍ വേണം. ഇതൊരുക്കാന്‍ മൂന്നുമുതല്‍ അഞ്ചുവരെ ലക്ഷംരൂപ ചെലവാകുമെന്നു ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നു.

സംസ്ഥാനത്ത് 86 ഡ്രൈവിങ് പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ പത്തെണ്ണമേ മോട്ടോര്‍വാഹന വകുപ്പിന്റേതായുള്ളൂ. മറ്റിടങ്ങളില്‍ പൊതുസ്ഥലങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. അവിടങ്ങളില്‍ പുതിയസ്ഥലം കണ്ടെത്തേണ്ടിവരും.

അതേസമയറ്റം ,ഡ്രൈവിങ് ലൈസൻസ് ടെസ്റ്റ് കടുപ്പിക്കുമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഈ ആഴ്ച മുതൽ ഡ്രൈവിങ് ടെസ്റ്റ് കർശനമാക്കുമെന്നും അനുവദിക്കുന്ന ലൈസൻസുകളുടെ എണ്ണം കുറക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കരണത്തിന്റെ ഭാഗമായിട്ടാണ് ഈ നീക്കം. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് കൊണ്ട് കാര്യമില്ലെന്നും വ്യാജ സർട്ടിഫിക്കറ്റ് നൽകി വീണ്ടും ലൈസൻസ് എടുക്കുന്ന പ്രവണതയുണ്ടെന്നും മന്ത്രി പറഞ്ഞു.

ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കും. ദിവസവും അഞ്ഞൂറ് ലൈസൻസ് കൊടുത്ത് ​ഗിന്നസ് ബുക്കിൽ കേറാൻ ആ​ഗ്രഹിക്കുന്നില്ല. ലൈസൻസ് എന്ന് പറഞ്ഞാൽ ലൈസൻസ് ആയിരിക്കണം. എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാർക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. താൻ ​ഗൾഫിൽ പോയി ലൈസൻസ് എടുത്തപ്പോൾ ഇതെല്ലാം ചെയ്തിട്ടാണ് തനിക്ക് ലൈസൻസ് നൽകിയതെന്നും അദ്ദേഹം പറ‍ഞ്ഞു.

ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കുമെന്നും അതിനുള്ള നിർദേശം ഇതിനോടകം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളോട് മോശമായി ഉദ്യോ​ഗസ്ഥർ പെരുമാറുന്നുവെന്ന പരാതിയെ തുടർന്നാണ് ഈ നടപടി. വ്യാപകമായി ലൈസൻസ് കൊടുക്കുന്നവർ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാൽ ലൈസൻസ് കിട്ടില്ല. കേരളത്തിലെ ലൈസൻസിന് അന്തസുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, ഇത് മനുഷ്യജീവന്റെ പ്രശ്നമാണെന്നും ചൂണ്ടിക്കാട്ടി. പലർക്കും ലൈസൻസുണ്ട്. പക്ഷേ ജീവിതത്തിൽ ഓടിക്കാൻ അറിയില്ല. പലർക്കും പാർക്ക് ചെയ്യാൻ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാൽ മാത്രമേ ലൈസൻസ് അനുവദിക്കൂവെന്നും ലൈസൻസ് നേരിട്ട് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർകരോട് പറഞ്ഞു.