ആലുവയിൽ ചേട്ടൻ വെടിവയ്ച്ച് അനുജനെ കൊന്ന സംഭവം, പ്രതിക്കൊപ്പം നാട്ടുകാർ

ആലുവയിൽ അനുജൻ ചേട്ടനെ അനുജൻ വെടിവയ്ച്ച് കൊന്നു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം.അനുജൻ ടിജെ തോമസ് ചേട്ടൻ പോൾസനേ വെടിവയ്ച്ച് കൊല്ലുകയായിരുന്നു. ഇപ്പോൾ നാട്ടുകാരും അയൽ വാസികളും പറയുന്നത് പോൾസൻ കൊല്ലപ്പെട്ടില്ലായിരുന്നു എങ്കിൽ അനുജൻ തോമസും പിതാവും കൊല്ലപ്പെടുമായിരുന്നു എന്നാണ്‌.

ആ വീട്ടുകാരെ കൊണ്ട് ഒരു ശല്യവും ഉണ്ടായിട്ടില്ലെന്ന് സമീപത്ത് താമസിക്കുന്ന സ്ത്രീ പറയുന്നു. ആ വീട്ടുകാർ ഒറ്റപ്പെട്ടാണ് കഴിയുന്നത്. ആരുമായും യാതൊരു ബന്ധവുമില്ല. കൊല്ലപ്പെട്ട പോൾസൺ മാനസിക രോ​ഗിയാണെന്നും ഇവർ പറയുന്നു. അനുജൻ സഹികെട്ടിട്ടാണ് കൊല ചെയ്തത്. അല്ലാതെ അവൻ വേണം എന്ന് വെച്ച് ചെയ്തതല്ലെന്നും നാട്ടുകാർ പറയുന്നു.

തോമസ് നല്ല മനുഷനാണെന്നും നിയമത്തിന് തോമസിനെ വിട്ടുകൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്നും നാട്ടുകാർ പറയുന്നു. പോൾസൺ അപ്പനും അനിയനും വലിയ ഭീഷണിയായിരുന്നു. അപ്പനെ സംരക്ഷിക്കാൻ വേണ്ടിയാണ് തോമസ് കൊല ചെയ്തതെന്ന് നാട്ടുകാർ പറയുന്നു.