എന്റെ അലമ്പിന്റെ കൂട്ട്‌ ഇല്ല എന്നെ ഉള്ളു, പകർന്നു തന്ന അറിവുകളും, ഓർമകളും തന്നെയാണ് ഞങ്ങളുടെ ജീവിതം- ഇഷാൻദേവ്

വാഹനാപകടത്തിൽ മരണപ്പെട്ട വയലനിസ്റ്റ്‌ ബാലഭാസ്കറിൻറെ ജന്മദിനത്തിൽ വൈകാരികമായ കുറിപ്പുമായി സംഗീത സംവിധായകൻ ഇഷാൻദേവ്. ബാലുവുമായുള്ള സൌഹൃദത്തെക്കുറിച്ചു പങ്കുവച്ച ഇഷാൻ തന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നു. ജീവിതത്തിൽ നഷ്ടം എന്താണ് എന്ന് അറിയുന്നത് ഇങ്ങനെ ഒരാൾ പോകുമ്പോഴാണെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് ബാലഭാസ്കറിൻറെ 42-ാം ജന്മദിനമാണ്. 2018 ഓക്ടോബർ രണ്ടിനാണ് തിരുവനന്തപുരത്ത് വച്ച്‌ ബാലഭാസ്കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് മരണം സംഭവിക്കുന്നത്. അപകടത്തിൽ ബാലഭാസ്കറിൻറെ മകളും മരിച്ചിരുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

എന്റെ ബാലുഅണ്ണന് ജന്മദിനാശംസകൾ എന്റെ സ്വഭാവം ഞാനായി മാറുന്നത് അണ്ണൻ ഉള്ളപ്പോഴായിരുന്നു . നമ്മൾ ജീവിതത്തിൽ നഷ്ടം എന്താന്ന് ഇങ്ങനെ ഒരാൾ പോകുമ്പോഴാണ് മനസിലാക്കുന്നതും. കൂടെ ഉണ്ടായിരുന്ന എല്ലാ നിമിഷങ്ങളും ആണ് ആയുസ്സിൽ സൗഹൃദ കാലം. കാലം എൻറെ മുന്നിൽ അണയുമ്പോൾ ഞാനും കൂടെ ഉണ്ടാകും പഴയ അലമ്ബുകൾ വീണ്ടും ചെയ്യാൻ.

ഒത്തിരി ഇഷ്ടമുള്ള അണ്ണൻറെ കോമ്ബോസിങ് ആണ് ഈ പാട്ട് . ഈ ഗാനത്തിന്റെ ട്യൂൺ അണ്ണന് സ്വപനത്തിൽ വന്നതാണ് . ഇത് എന്നെകൊണ്ട് പെണ്ണിന്റെ വോയ്‌സിൽ ട്രാക്കും പാടിച്ചു ഓർക്കസ്ട്രഷനും ചെയ്യിച്ചു .എന്റെ ഏറ്റവും പ്രിയപ്പെട്ട അണ്ണന്റെ ഗാനമാണിത് .അന്നും ഇന്നും അണ്ണൻ തന്നാണ് ഇൻസ്പിറേഷൻ അത് മരിക്കുംവരെ ഉണ്ടാകും .എന്റെ അലമ്പിന്റെ കൂട്ട്‌ ഇല്ല എന്നെ ഉള്ളു, പകർന്നു തന്ന അറിവുകളും, ഓർമകളും തന്നെയാണ് ഞങ്ങളുടെ ജീവിതം. Miss you my Annan.