ഗാസയെ നൂറിലധികം പീസുകളാക്കി ജൂത സേന, സിറിയൻ തലസ്ഥാനം തകർത്തു

​ഗാസയിൽ ഉ​ഗ്രപോരാട്ടം, ​ഗാസയെ നൂറുകണക്കിന് പീസുകളാക്കി വെട്ടി മുറിച്ച് ഇസ്രയേൽ പുതിയ ഭീപടം ഇറക്കി. സിറിയൻ തലസ്ഥാനത്ത് ഇസ്രയേൽ വ്യോമാക്രമണം. ​ഹമാസ് ​ഗാസയിൽ നിന്നും അയച്ച മിസൈലുകൾ ഇസ്രയേൽ അതിർത്തി ​ഗ്രാമങ്ങളിൽ പതിച്ചു. ഇത് സംബന്ധിച്ച ദൃശ്യങ്ങൾ ഇസ്രയേൽ ടൈംസ് പുറത്തു വിട്ടു.

ഹമാസിന്റെ മിസൈലുകളെ ആകാശത്ത് വെച്ച് തന്നെ ഇസ്രയേൽ തകർക്കുന്ന ദൃശ്യങ്ങളും ഉണ്ട്. ഹമാസിന് ഒരു മിസൈൽ പോലും ഇസ്രയേലിൽ വീഴ്ത്തുവാൻ സാധിച്ചില്ല. എല്ലാം ആകാശത്ത് വെച്ച് തകർക്കുവാൻ ഇസ്രയിലിന് സാധിച്ചു. ഒരാഴ്ചത്തെ വെടിനിർത്തലിന് ശേഷം ഹമാസ് വീണ്ടും ശക്തിയാർചജിച്ചതായിട്ടാണ് വിവരം.

ഹമാസ് കൂടുതൽ മിസൈലുകൾ എത്തിച്ചിരിക്കുന്നു. ഇതിനായിരിക്കാം ഓരാഴ്ചത്തെ വെടിനിർത്തൽ അവർ ഉപയോ​ഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.