പുരുഷന്മാർ തലയുയർത്തി ചിരിച്ച് നിൽക്കുന്നു, സ്ത്രീകൾ മുഖം മറച്ചും തലതാഴ്ത്തിയും, വനിതാ ദിനത്തിൽ വിഷമിപ്പിച്ച ചിത്രം പങ്കിട്ട് ജസ്ല മാടശ്ശേരി

വനിത ദിനത്തിൽ ജസ്ല മാടശ്ശേരി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. ഒരു സമൂഹ വിവാഹത്തിന്റെ ചിത്രമാണ് ജസ്ല പങ്കുവച്ചിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ നല്ലതായി തോന്നുന്ന ചിത്രം ഒന്നുകൂടെ നോക്കുമ്പോഴാണ് വൈരുദ്ധ്യം മനസ്സിലാകുന്നത്. മണവാട്ടിമാരെല്ലാം തലകുമ്പിട്ട് മുഖം മറച്ചിരിക്കുകയാണ്. 21ാം നൂറ്റാണ്ടിലും വനിതാ ദിനം ഇത്രയും ആഘോഷമാക്കുമ്പോൾ ആണ് ആ ചിത്രവും ശ്രദ്ധേയമാകുന്നത്.

കുറിപ്പിങ്ങനെ

വനിതാദിനത്തിൽ കണ്ടൊരു വാർത്തയാണ് ..മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ സമൂഹ വിവാഹം .നല്ല കാര്യമാണ് .അഭിനന്ദനങ്ങൾ ഇത്തരം ഒരുപാട് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്കിനിയും സാധിക്കട്ടെ ..ഈ പോസ്റ്റ് ഒരിക്കലും ലീഗിനെവിമര്ശിക്കാനോ സമൂഹ വിവാഹത്തെ പരിഹസിക്കാനോ അല്ല .ആത്മാർത്ഥമായും പറയുന്നു .
.
ഈ ഫോട്ടോ കണ്ടപ്പോൾ ഒരു സ്ത്രീയെന്ന നിലയിൽ എന്നെ വിഷമിപ്പിച്ച ഒരു കാര്യം ,ഈ പരിപാടിയോ മറ്റേതു സംഘടനാ നടത്തുന്ന പരിപാടിയോ ആകട്ടെ ..അതല്ല .ഈ ഫോട്ടോയിൽ നിങ്ങൾ ശ്രദ്ധിച്ചോ ..പുരുഷന്മാരെല്ലാവരും തലയുയർത്തി ചിരിച്ചു നിൽക്കുന്നു ..സ്ത്രീകൾ എല്ലാവരും മുഖം മറച്ചും തലതാഴ്ത്തിയും ..എന്തായിരിക്കും അങനെ ഇരിക്കാൻ അവരെ നിര്ബന്ധിച്ചിട്ടുണ്ടാവുക ??തല കീഴ്പോട്ടു പിടിച്ചു ഒരു സാധാരണ മനുഷ്യന് എത്രനേരം നിൽക്കാനാവും ..അത് അക്ഷമ വരുന്നൊരു കാര്യം തന്നെ ..അതുകൊണ്ടു സ്വന്തം താല്പര്യമായി ഇരിക്കുന്നതാണോ മറ്റെന്തെങ്കിലും സാമൂഹിക വിധികളാൽ നിര്ബന്ധമായതാവുമോ എന്ന് ഒരുപാട് ചിന്തിച്ചു ..അല്ല ഇനി ഫോട്ടോക്ക് വേണ്ടിയാണെങ്കിലും സ്ത്രീകൾ മാത്രം എന്തിനു ??എന്ത് കൊണ്ട് ??