ജോൺ ബ്രിട്ടാസ് അമേരിക്കക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി, ഞടുക്കുന്ന വെളിപ്പെടുത്തൽ

ജോൺ ബ്രിട്ടാസ് അമേരിക്കയ്ക്കായി കമ്മ്യൂണിസ്റ്റു പാർട്ടിയുടേയും ,കേരളത്തിലെ ഗവൺമെന്റിന്റേയും രഹസ്യങ്ങൾ കൈമാറി ചാരപ്പണി നടത്തി എന്ന ആരോപണം വീണ്ടും സജീവമാകുന്നു. മുമ്പ് 2021 സപ്റ്റംബറിൽ ബ്രിട്ടാസ് അമേരിക്കൻ ഏജന്റുമാരുമായി നടത്തിയ ചില ചർച്ചകൾ ഇന്ത്യൻ എക്സ്പ്രസ് വിക്കിലീക്സിനെ ഉദ്ധരിച്ച് പുറത്ത് വിട്ടിരുന്നു. ഇപ്പോൾ അതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുകയാണ് ആന്റി ടെറ റിസം സൈബർ വിങ്ങ്

ജോൺ ബ്രിട്ടാസുമായി അമേരിക്കൻ എംബസി ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയുടെ വിശദാംശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വി എസ് അച്യുതാനന്ദൻ വികസനത്തിന് തുരങ്കം വയ്ക്കുകയാണെന്നും വി എസ് അടിമുടി വിഭാഗീയനാണെന്നും ബ്രിട്ടാസ് പറഞ്ഞതായാണ് രേഖകൾ. കൈരളി ടി വിയുടെ എം ഡിയായിരിക്കെയാണ് അമേരിക്കൻ ഉദ്യോഗസ്ഥരും ജോൺ ബ്രിട്ടാസും കൂടിക്കാഴ്ച നടത്തിയത്. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ വികസനത്തിന് മുൻ‌തൂക്കം നൽകുമ്പോൾ വി എസ് അച്യുതാനന്ദൻ വികസനപ്രവർത്തനങ്ങൾക്ക് തുരങ്കം വയ്ക്കുകയാണ്. കേരളത്തിൽ കഴിവുള്ള മന്ത്രിമാരാണുള്ളത്. എന്നാൽ അടിമുടി വിഭാഗീയനായ വി എസിന് ഈ ടീമിനെ നയിക്കാൻ കഴിയില്ല. വി എസ് സ്വന്തമായി കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയാണ് – ബ്രിട്ടാസ് പറഞ്ഞതായി രേഖകളിൽ പറയുന്നു.

സി പി എമ്മിൻറെ കോട്ടയം സമ്മേളനത്തിന് മുമ്പായിരുന്നു ബ്രിട്ടാസും അമേരിക്കൻ ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ച എന്നും ആന്റി ടെററിസം സൈബർ വിങ്ങ് പറയുന്നു. കോട്ടയം സമ്മേളനം പിണറായി വിജയൻ പിടിച്ചെടുക്കുമെന്ന് ബ്രിട്ടാസ് പറഞ്ഞതായി രേഖകളിലുണ്ട്. സി പി എമ്മിൽ പിണറായി വെല്ലുവിളികളില്ലാത്ത നേതാവായി മാറിയിരിക്കുകയാണ്. എന്നാൽ വി എസിൻറെ സമീപനം സി പി എമ്മിൻറെ നയത്തിനെതിരാണെന്നും ബ്രിട്ടാസ് പറഞ്ഞതായി രേഖകളിലുണ്ട്.

ചെന്നൈ കോൺസുലേറ്റിൽ നിന്ന് അമേരിക്കയിലേക്ക് അയച്ച രേഖകളിലാണ് ഈ വിവരങ്ങളുള്ളത്. എന്നാൽ വി എസിനെതിരെ താൻ പറഞ്ഞതായുള്ള കാര്യങ്ങൾ തൻറെ അഭിപ്രായമല്ലെന്ന് ജോൺ ബ്രിട്ടാസ് പ്രതികരിച്ചു. വിവിധ മാധ്യമങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുന്ന പ്രതീതികളെക്കുറിച്ചാണ് താൻ അമേരിക്കൻ ഉദ്യോഗസ്ഥരോട് പറഞ്ഞതെന്നും ബ്രിട്ടാസ് വിശദീകരിക്കുന്നു.

ജോൺ ബ്രിട്ടാസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ്‌ സർക്കാർ രഹസ്യങ്ങൾ അമേരിക്കൻ ചാര സംഘടനകൾക്കും മറ്റും ചോർത്തിയത് എന്ന ആരോപണം ഉയരുന്നതും. മുഖ്യമന്ത്രി പിണറായി വിജയന്റെ വലം കൈയ്യാണ്‌ ജോൺ ബ്രിട്ടാസ്. അങ്ങിനെ വരുമ്പോൾ ബ്രിട്ടാൻ നടത്തിയ കൂടിയാലോചനകളും അമേരിക്കയിൽ നടത്തിയ നീക്കങ്ങളും എല്ലാം പിണറായി വിജയനു വേണ്ടി എന്നും കരുതേണ്ടി വരും എന്നും വിലയിരുത്തുന്നു. എന്തിനായിരുന്നു ബ്രിട്ടാസ് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരുമായി രഹസ്യ കൂടികാഴ്ച്ച നടത്തിയത് എന്നും ഇപ്പോഴും ദുരൂഹമാണ്‌. പിന്നീട് കാലത്ത് പിണറായി വിജയന്റെ അമേരിക്കൻ ബന്ധം തഴച്ച് വളർന്നതായും കാണാം. നിരവധി തവണയാണ്‌ പിണറായിയും കുടുംബവും അമേരിക്ക സന്ദർശിച്ചത്. അമേരിക്കയിൽ പിണറായി വിജയൻ കോടികണക്കിനു രൂപയുടെ ബിനാമി പണം നിക്ഷേപിച്ചതായി അനവധി തവണ ക്രൈം നന്ദകുമാറും ആരോപണം ഉന്നയിക്കുകയും ഇ ഡിക്ക് ഇതുമായി ബന്ധപ്പെട്ട് 12 മണിക്കൂർ മൊഴി നല്കുകയും ചെയ്തിരുന്നു. ബ്രിട്ടാസിന്റെ അമേരിക്കൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും പിണറായി വിജയന്റെ അമേരിക്കൻ നീക്കങ്ങളും കൂട്ടിവായിക്കുന്നവരും ഏറെയുണ്ട്.

ജോൺ ബ്രിട്ടാസ് അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് രഹസ്യങ്ങൾ ചോർത്തി എന്ന് ആരോപിക്കുന്ന ആന്റി ടെറർ സൈബർ വിങ്ങിന്റെ റിപോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങിനെ… കമ്മ്യൃണിസ്റ്റ് പാർട്ടിയുടേയും ,കേരളത്തിലെ രാഷ്ട്രീയം, ഗവൺമെന്റ് എന്നിവയെക്കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരോട് ജോൺ ബ്രിട്ടാസ് വെളിപ്പെടുത്തുകയും, രഹസ്യാന്വേഷണ റിപ്പോർട്ടായി അതു് വാഷിംഗ്ടണിലേയ്ക്ക് എത്തുകയും, അതു CIA ഫയലിൽ നിന്നും വിക്കിലീക്സ് ചോർത്തുകയും, അതു് Indian Express -ൽ ആദ്യം വരികയും ഒക്കെ ചെയ്യുക . ഇത്തരം പ്രവർത്തികളുടെ പേരു ചാരപ്രവർത്തനം എന്നല്ലാതെ മറ്റേതു പേരിൽ ആണു് വിവക്ഷിക്കപ്പെടുക. ഇത്രയും സ്വതന്ത്ര്യം ഇവിടെ അനുഭവിച്ചു MP ആയിരിക്കുന്ന ഒരാൾ ആണു് ഇപ്പോൾ ഇൻഡ്യൻ ജനാധിപത്യവും, ജുഡീഷറിയേയും ഒന്നും കൊള്ളില്ല എന്നലറി വർഗ്ഗീയകലാപങ്ങൾക്കു് കോഴിക്കോട് മുജാഹിദ് സമ്മേളനത്തിൽ ആഹ്വാനം ചെയ്തിരിക്കുന്നതു്.

കഴിഞ്ഞ ഒന്നര വർഷക്കാലം നിരന്തരം PFI -യുടെ രഹസ്യങ്ങൾ Anti Terrorism Cyber Wing പുറത്തുവിട്ടുകൊണ്ടിരുന്നു. അപ്പോഴെല്ലാം ആ റിപ്പോർട്ടുകൾ ഇവിടുത്തെ മുഖ്യധാരാ മാധ്യമങ്ങൾ തള്ളിക്കളഞ്ഞു. എന്നാൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ ആ റിപ്പോർട്ടുകൾ മുഴുവൻ ഏറ്റെടുക്കുകയും ഒടുവിൽ അത് PFI നിരോധനത്തിൽ എത്തിച്ചേരുകയും ചെയ്തു. ഇൻഡ്യൻ നീതിന്യായ പീഠങ്ങൾ ആ റിപ്പോർട്ടുകൾ സത്യമെന്ന് വിധിച്ചതോടെ PFI എന്ന ഭീകര സംഘടനയ്ക്ക് ചങ്ങല വീണു. 

കഴിഞ്ഞ 13 വർഷക്കാലം വിക്കിലീക്സിൽ കിടന്ന ഈ റിപ്പോർട്ടുകൾ ഒരു നൂറുതവണ കണ്ടിട്ടും അതു പൊതുസമൂഹത്തിൽ എത്തിക്കാൻ ഭയപ്പെട്ട മാധ്യമങ്ങളാണു് ഇവിടെ വലിയ വീരവാദം മുഴക്കുന്നതു്.വിക്കിലീക്സ് അമേരിക്കൻ ചാരസംഘടനയായ CIA രേഖകളിൽ നിന്നും ആണു് ജോൺ ബ്രിട്ടാസ് എന്ന പേരും, വിവരങ്ങളും ലീക്കു് ചെയ്തു പുറത്തുവിട്ടിരിക്കുന്നതു എന്നോർക്കുക  .13 വർഷമായി മലയാളത്തിലെ ഒരു മാധ്യമവും ഇത് റിപോർട്ട് ചെയ്തില്ല എന്നതിലാണ്‌ ദുരൂഹത.

കഴിഞ്ഞ ദിവസമാണ്‌ ജോൺ ബ്രിട്ടാസ് മുജാഹിദ് സമ്മേളനത്തിൽ മുസ്ളീങ്ങളേ കലാപത്തിനു പ്രേരിപ്പിക്കുന്ന ആഹ്വാനം നടത്തിയത്. മുജാഹിദ് വിഭാഗം പോലും ബ്രിട്ടാസിനെ അനുകൂലിച്ചില്ല. വേദിയിൽ ആരും കൈയ്യടിച്ച് പൊലും ഇല്ല. മുജാദിസ് വിഭാഗത്തിന്റെ കേന്ദ്ര സർക്കാരിനെ അംഗീകരിക്കുന്ന നിലപാടാണ്‌ ബ്രിട്ടാസിനെ ചൊടിപ്പിച്ചത്.