രഹ്നയുടെ വീട്ടില്‍ ഇത്രയും മാരകായുധങ്ങള്‍ , ചിത്രകാരനെ തൂക്കിക്കൊല്ലാനുളള വകുപ്പുണ്ട്

നഗ്ന ശരീരത്തില്‍ കുട്ടികളെ കൊണ്ട് ബോഡി ആര്‍ട്ടിന്റെ പേരില്‍ പടം വരപ്പിച്ച സംഭവത്തില്‍ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടില്‍ എത്തുകയും ചെയ്തു. ഇപ്പോള്‍ ഈ സംഭവങ്ങളില്‍  പോലീസ് നടപടിയെ പരിഹസിച്ച്  രംഗത്ത് എത്തിയിരിക്കുകയാണ് മോഡല്‍ ജോമോള്‍ ജോസഫ്. രഹ്നയുടെ വീട്ടില്‍ നിന്നും ഇത്രയും മാരകായുധങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് പതിമൂന്നുകരനായ ചിത്രകാരനെയും അവന്റെ അമ്മയെയും തൂക്കിക്കൊല്ലാനുളള വകുപ്പുണ്ടെന്ന് ജോമോള്‍ കുറിച്ചു.

ജോമോളുടെ കുറിപ്പ്,

എന്റെ അഭിപ്രായത്തില്‍, ഇത്രയും മാരകായുധങ്ങള്‍ കണ്ടെത്തിയ സ്ഥിതിക്ക് പതിമൂന്നുകരനായ ചിത്രകാരനെയും അവന്റെ അമ്മയെയും തൂക്കിക്കൊല്ലാനുളള വകുപ്പുണ്ട് എന്നാണ്..

പോലീസ് കണ്ടെടുത്ത തൊണ്ടിമുതലുകള്‍

1. ലാപ്‌ടോപ്പ് 1 2. ഐഫോണ്‍ മൊബൈല്‍ 1 3. ട്രൈപോഡ് 1 4. അക്രിലിക് പെയിന്റ് 2 ബോക്‌സ് 5. പെയിന്റ് മികസിങ് ബോര്‍ഡ് 1 6. ആ വീട്ടീലുള്ള പെന്‍സിലും, ബ്രഷുകളും മുഴുവനും ഇനിയവന്‍ വരക്കരുത്, വരക്കുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുത്. കേരളപോലീസ് ആവന്റെ വരക്കാനുള്ള കഴിവുകൂടി ഇല്ലാതാക്കണം..

മറ്റൊരു പോസ്റ്റില്‍ രഹ്ന കുട്ടിയെ അബ്യൂസ് ചെയ്തു എന്ന് പറയുന്നത് തീര്‍ത്തും തെറ്റാണെന്ന് ജോമോള്‍ പറയുന്നു. പ്രസവശേഷവും കുട്ടിക്ക് അമ്മയുടെ ശരീരത്തിലുള്ള അവകാശം അവസാനിക്കുന്നില്ല. ആ കുഞ്ഞിന് വേണ്ട മുലപ്പാല്‍ അമ്മയുടെ ശരീരത്തില്‍ നിന്നും തന്നെ കുട്ടിക്ക് ലഭിക്കുക എന്നതില്‍ തുടങ്ങി നിരവധി അവകാശങ്ങള്‍ ആ കുഞ്ഞിന് അമ്മയുടെ ശരീരത്തില്‍ അവശേഷിക്കുന്നു. രഹനക്കും അവളുടെ മക്കള്‍ക്കുമൊപ്പം. മക്കളെ ഉപയോഗിച്ച് അവളെ വേട്ടയാടാം എന്നത് വെറും വ്യാമോഹം മാത്രമാണ്

രഹന കുട്ടികളെ ദുരുപയോഗം ചെയ്തു, ഇതാണ് ഇപ്പോൾ പലരും പറയുന്ന ആരോപണം. പോക്സോ വകുപ്പ് ചുമത്തി എഫ്ഐആർ ഇട്ടത് തെറ്റാണ് എന്ന് എല്ലാവരും സമ്മതിക്കുന്നു.കുട്ടികളുടെ കൺസന്റില്ല, കൺസന്റ് നൽകാൻ കുട്ടികൾക്ക് പ്രായപൂർത്തിയായിട്ടില്ല, കൺസന്റ് നൽകാൻ അവകാശമില്ലാത്ത കുട്ടികളുടെ ദൃശ്യങ്ങൾ യൂട്യൂബിലും ഫേസ്ബുക്കിലും പ്രദർശിപ്പിച്ചു. ഇതൊക്കെയാണ് ഇപ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ.

 

ഈ ആരോപണങ്ങൾ ഉന്നയിക്കുന്നവരോട് ചില ചോദ്യങ്ങൾ ഞാൻ ചോദിക്കുകയാണ്.

1. ഓരോ കുഞ്ഞും ഈ ലോകത്തിൽ ജനിച്ചു വീഴുമ്പോൾ, അവരെ മാതാപിതാക്കളുടെ മതത്തിൽ ചേർക്കുന്നത് അവരുടെ കൺസന്റോട് കൂടിയാണോ? ആ കുട്ടികൾക്ക് കൺസന്റ് നൽകാൻ അവകാശമില്ലാത്തപക്ഷം നിങ്ങളെങ്ങനെ അതു ചെയ്യുന്നു?

2. ചില മതത്തിൽ പെട്ട കുട്ടികളുടെ ലിംഗാഗ്ര ചർമ്മം മുറിച്ച് മതചടങ്ങ് നടത്തുന്നത് അവരുടെ കൺസന്റോട് കൂടിയാണോ?

3. സിനിമയിലഭിനയിക്കുന്ന നിരവധി കുട്ടികളുണ്ട്, അങ്ങനെ അഭിനയിക്കാനായി അവരെ വിടുന്നത് അവരുടെ മാതാപിതാക്കളാണ്. സിനിമ മാത്രമല്ല, നാടകം, പാട്ട്, ഡാൻസ് മറ്റു പല കലാപരിപാടികളും. ഇതും കുട്ടികളെ ദുരുപയോഗം ചെയ്യലാണോ?

4. പല കലാ കായിക മൽസരങ്ങൾക്കുമായി കുട്ടികളെ നിരന്തരം പരിശീലിപ്പിച്ച് ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ഒക്കെ മൽസരത്തിനയക്കുന്നത് പോക്സോ വകുപ്പ് ചുമത്താൽ പര്യാപ്തമല്ലേ?

5. ഇനി രഹനയുടെ മകൻ അവന്റെ അമ്മയുടെ ശരീരത്തിൽ പെയിന്റ് ചെയ്തതാണ് വിഷയമെങ്കിൽ, അതിലും വലിയ പോക്സോ കേസല്ലേ നഗ്നസന്യാസിമാരുടെ ലിംഗപൂജയും പാദപൂജയും കുട്ടികളെ കൊണ്ട് ചെയ്യുന്നത്? അമ്മയും മകനും തമ്മിലുള്ള ആത്മ ബന്ധം പോലെയാണോ അപരിചിതനായ മനുഷ്യന്റെ ലിഗം കുട്ടികളുടെ മുന്നിൽ പ്രദർശിപ്പിക്കുന്നത്?

6. ചില ആക്ടിവിസ്റ്റുകൾ പോലും രഹന കുട്ടിയെ ദുരുപയോഗം ചെയ്തതായി എഴുതിയത് കണ്ടു, എന്നാൽ അങ്ങനെ എഴുതിയ സ്ത്രീയായ വ്യക്തി തന്റെ പ്രായപൂർത്തിയാകാത്ത മകനുമൊന്നിച്ച് കാമുകനും കാമുകിയുമെന്ന നിലയിൽ പരസ്പരം ചന്തികൾ മുട്ടിച്ച് ചെയ്ത ലൈംഗീക ചുവയുള്ള ടിക്ടോക് വീഡിയോ പോലും പോക്സോ കേസിന് ആധാരമാകണ്ടേ?

7. സോഷ്യൽ മീഡിയയിൽ മാതാപിതാക്കളോ സഹോദരങ്ങളോ കുട്ടികളുടെ വീഡിയോയും ചിത്രങ്ങളും ഇടുന്നത് പോക്സോ കേസ് വരാനുള്ള സാധ്യതയും, കുട്ടികളെ ദുരുപയോഗം ചെയ്യലുമല്ലേ?

8. പെണ്ണിന്റെ മാറ് കണ്ടാൽ ലൈംഗീകതയെങ്കിൽ, ആണിന്റെ മാറും ലൈംഗീകത തന്നെയല്ലേ? അതോ ആണിന് ലിംഗം മാത്രം ലൈംഗീക വസ്തുവും, പെണ്ണിന് കാൽവിരലുകൾ തൊട്ട് ഉച്ചിയിലെ മുടി വരെ ലൈംഗീക വസതുക്കളുമെന്നാണോ? അതായത് സ്ത്രീ ശരീരം ലൈംഗീക വസ്തുവെന്ന് പറയാതെ പറഞ്ഞുവെക്കുകയാണോ?

9. മുലകൾക്ക് ലൈംഗീക വികാരം പകരാനാകുമെങ്കിൽ, ലൈംഗീക ഉത്തേജനം നൽകാനാകുമെങ്കിൽ, മുലകളെ കാൾ കൂടുതൽ ലൈംഗീക വികാരവും, ലൈംഗീക ഉത്തേജനവും നൽകുന്ന ചുണ്ടുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ചുമ്പിക്കുന്നതും കുട്ടികളെ ലൈംഗീകമായി ദുരുപയോഗം ചെയ്യലാകില്ലേ?

10. എന്റെ മകളെ അവളുടെ അപ്പനും എന്റെ ഭർത്താവുമായ പുരുഷൻ കുളിപ്പിക്കുമ്പോൾ, അവളുടെ ജനനേന്ദ്രിയം കഴുകി വൃത്തിയാക്കുന്നത് പോക്സോ കേസല്ലേ? പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ജനനേന്ദ്രിയത്തിൽ മറ്റൊരാൾ സ്പർശിക്കുന്നത് നിയമപരമായി തെറ്റല്ലേ?

11. കുട്ടികളുടെ കാത് കുത്തുന്നത് അവരുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റമല്ലേ? അതും മാതാപിതാക്കൾ പോലുമല്ലാത്ത അന്യരായ വ്യക്തികളല്ലേ ഇത്തരം കടന്നുകയറ്റം കുട്ടികളുടെ ശരീരത്തിൽ നടത്തുന്നത്?

മതത്തിന്റേയോ, വ്യവസ്ഥിതിയുടേയോ ഭാഗമയാവർ കുട്ടികളിൽ നടത്തുന്ന ഇടപെലുകൾ നിയമപരവും, ആക്ടിവിസ്റ്റും സംഘപരിവാറിന്റെ നോട്ടപ്പുള്ളിയുമായ രഹനയും കുട്ടികളും നടത്തുന്ന ഇടപെടലുകൾ നിയമവിരുദ്ധവും എന്നനിലപാടാണോ പോലീസിന്?നബി – എറണാകുളം ടൌൺ സൌത്ത് പോലീസ് സ്റ്റേഷനിൽ കൃഷ്ണ വിഗ്രഹം സ്ഥാപിച്ച് പോസീസ് നടത്തുന്ന പൂജ ഏത് സർവ്വീസ് ചട്ടപ്രകാരമാണ്?