കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി, 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരം ആലോചനയില്‍

കൊച്ചി. കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും. ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റിയാണ് സ്ഥാപിക്കുക. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ഉദ്ദേശിക്കുന്നത്. 28 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്തുള്ള സൗകര്യങ്ങളും ദീര്‍ഘകാല കാഴ്ചപ്പാടോടെയാണ് ഒരുക്കിയിരിക്കുന്നത്.

സ്ഥല പരിശോധന ഫെബ്രുവരി 17ന് ഹൈക്കോടതി ജഡ്ജിമാരുടെയും സംസ്ഥാന മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ നടക്കും. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന 27 ഏക്കറിന് പുറമെ കൂടുതല്‍ സ്ഥലം വേണമെങ്കില്‍ കണ്ടെത്തും. രാജ്യന്തര തലത്തിലുള്ള ആധുനികത സ്ഥാപനങ്ങലും സംവിധാനങ്ങളും നിര്‍മിക്കും. നിലവിലെ ഹൈക്കോടതി സ്ഥലപരിമിതി നേരിടുന്നതിനാലാണ് പുതിയത് നിര്‍മിക്കാനുള്ള നിര്‍ദേശം ഉയര്‍ന്നത്.

ജനങ്ങള്‍ക്ക് യാത്രസൗകര്യം, പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം എന്നിവ കണക്കിലെടുത്ത് ജുഡീഷ്യല്‍ സിറ്റിക്ക് ഏറ്റവും അനുയോജ്യം കളമശ്ശേരിയാണെന്ന് യോഗം വിലയിരുത്തി.