ഹിസ്ബുള്ള ഭീകരരെ തിരഞ്ഞ് പിടിച്ച് വധിക്കും; ഇത് വെറും വാക്കല്ല, ഇസ്രയേലിന്റെ മുന്നറിയിപ്പ്

ലെബനൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര സംഘടനയായ ഹിസ്ബുള്ളയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇസ്രായേൽ സൈന്യം. പ്രകോപനമുണ്ടായാൽ ഉടൻ ആക്രമിക്കാൻ തയ്യാറാണെന്നാണ് സൈനിക വക്താവ് അറിയിച്ചത്. ഞങ്ങൾ യുദ്ധത്തെ പ്രഥമ മുൻഗണനയായി തിരഞ്ഞെടുക്കുന്നില്ല, പക്ഷേ ഞങ്ങൾ യുദ്ധത്തിന് തീർച്ചയായും തയ്യാറാണ്,” സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. “ഹിസ്ബുള്ള എവിടെയാണെങ്കിലും ഞങ്ങൾ പ്രവർത്തിക്കുന്നത് തുടരും, മിഡിൽ ഈസ്റ്റിൽ ആവശ്യമുള്ളിടത്ത് ഞങ്ങൾ പ്രവർത്തിക്കുന്നത് തുടർന്നുകൊണ്ടോയിരിക്കും” – അദ്ദേഹം കൂട്ടിച്ചേർത്തു.

തീവ്രവാദ സംഘടനയായ ഹമാസിനെതിരെ ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇസ്രായേൽ ഹിസ്ബുള്ളയെ ആക്രമിക്കില്ലെന്ന് അർത്ഥമാക്കില്ലെന്ന പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഈ അഭിപ്രായപ്രകടനം.അതേ സമയം ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കായി ലോക രാജ്യങ്ങൾ തുടർന്നു വരുന്നുണ്ട്. യുഎസ്, ഈജിപ്ത്, ഖത്തർ, ഇസ്രായേൽ എന്നീ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദേശം തങ്ങൾ പഠിച്ചു വരികയാണെന്നും എന്നാൽ സ്ഥിരമായ വെടിനിർത്തൽ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഇസ്രായേൽ അംഗീകരിക്കണമെന്നും ഹമാസിന്റെ ഉന്നത ഉദ്യോഗസ്ഥൻ ഒസാമ ഹംദാൻ പറഞ്ഞു.

മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്നാണ് ഹിസ്ബുള്ള. ദൈവത്തിന്റെ സംഘടന എന്നാണ് ഈ വാക്കിന്റെ അര്‍ഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. 40 വര്‍ഷമായി സംഘടന മിഡില്‍ ഈസ്റ്റില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ലെബനന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വലിയ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി കൂടിയാണ് ഹിസ്ബുള്ള. ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവര്‍ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുള്ള ഉണ്ടാക്കുന്നുണ്ട്. പല മേഖലകളിലായി വ്യാപിച്ച് കിടക്കുന്ന വിശാലമായ സ്വാധീനവും ഇറാനും സിറിയയുമായുള്ള അടുത്ത ബന്ധവും പല അടിയന്തര ഘട്ടങ്ങളിലും ഹിസ്ബുള്ളക്ക് സഹായകമായിട്ടുണ്ട്.

ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രുപീകരിക്കുന്നത്. രണ്ടും പ്രതിരോധ സംഘടനകളായാണ് കണക്കാക്കുന്നത്. എന്നാല്‍ കാഴ്ചപ്പാടുകളിലും ഇസ്ലാമിക വിഭാഗത്തിലും ഇരുവരും തമ്മില്‍ വ്യത്യാസമുണ്ട്. ഹമാസ് സുന്നി മുസ്ലീം ബ്രദര്‍ഹുഡ് പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ പങ്കിടുന്ന സംഘടനയാണ്. എന്നാല്‍ ഹിസ്ബുള്ളയുടെ ആശയപരമായ ഉറവ ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവമാണ്. എങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യകക്ഷികളാണ്.

വെടിനിര്‍ത്താതെ ചര്‍ച്ചയ്ക്കില്ലെന്ന് ഹമാസ്; ആക്രമണം കടുപ്പിക്കാന്‍ ഹിസ്ബുള്ളയും, ഇസ്രയേലിന് ഭീഷണി ശക്തമാകുന്നുഗാസയുടെ മറവിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ ‘അധിനിവേശ വിപുലീകരണ പദ്ധതി’സിറിയയിലെ ആഭ്യന്തര യുദ്ധകാലത്ത് ബശ്ശാര്‍ അല്‍ അസദിന്റെ സര്‍ക്കാറിനെ പിന്തുണക്കാന്‍ ഹമാസ് വിസമ്മിതച്ചതോടെയാണ് ഇരു സംഘടനകളും അകലുന്നത്. എന്നാല്‍ സംഘടനകളുടെ പ്രതിനിധികളും ഇറാനിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരും പതിവായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ചര്‍ച്ചകള്‍ ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിനാണ് പ്രഥമ പരിഗണന നല്‍കിയത്.

ചെങ്കടലിലെ ഹൂതികളുടെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്കയും ബ്രിട്ടണും. ആയുധ കേന്ദ്രവും കമാൻഡ് സെന്ററുമടക്കം യെമനിലെ 36 കേന്ദ്രങ്ങളിലാണ് വ്യോമാക്രമണം നടത്തിയത്. ആഗോള വ്യാപരത്തെ തടസപ്പെടുത്തുകയും ജീവൻ അപകടത്തിലാക്കുംവിധം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതരുടെ കേന്ദ്രങ്ങൾ തകർത്തത്.

ആയുധ സംഭരണ കേന്ദ്രങ്ങൾ, മിസൈൽ സംവിധാനങ്ങൾ, ലോഞ്ചറുകൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, റാഡറുകൾ‌ എന്നിവയുടെ നിർമ്മാണവും മറ്റും നടക്കുന്ന കേന്ദ്രങ്ങളും തകർത്തവയിൽ ഉൾപ്പെടുന്നുവെന്ന് പ്രസ്താവനയിൽ പറയുന്നു. ഇറാഖിലും സിറിയയിലുമുള്ള ഇറാനിയൻ തീവ്രവാദ കേന്ദ്രങ്ങളിൽ അമേരിക്ക ആക്രമണം നടത്തിയതിന് പിന്നാലെയാണ് യെമനിലെ സംയുക്ത വ്യോമാക്രമണം.കഴിഞ്ഞ ദിവസം യെമനിനടുത്തായി എട്ടോളം ഡ്രോണുകൾ യുഎസ് സേന വെടിവച്ചിട്ടിരുന്നു. ഇവ ഹൂതി വിമതരുടേതാണെന്ന് അമേരിക്കൻ സേന സ്ഥിരീകരിച്ചിരുന്നു. അമേരിക്കന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ വൻ തിരിച്ചടിയാണ് ഹൂതികൾക്ക് നേരെയുണ്ടാകുന്നത്.