സമൂഹത്തിൽ മാറ്റമുണ്ടാകണമെന്നു കരുതി പറഞ്ഞതാണ്, വിവാദമാക്കണമെന്ന് ഉദ്ദേശിച്ചില്ലെന്ന് കെ രാധാകൃഷ്ണൻ

തൃശൂര്‍. ക്ഷേത്രത്തിലെ ചടങ്ങില്‍ ജാതിവിവേചനം നേരിട്ടെന്ന കാര്യം തുറന്ന് പറഞ്ഞത് സമൂഹത്തില്‍ മാറ്റം ഉണ്ടാക്കുവാന്‍. വിവാദമാക്കുക എന്ന ഉദ്ദേശ്യത്തിലല്ലെന്നും മന്ത്രി കെ രാധാകൃഷ്ണന്‍. ചെയ്തത് ശരിയല്ലെന്ന് വിവേചനം കാട്ടിയവര്‍ അംഗീകരിച്ചാന്‍ നല്ലതായിരിക്കും. ജാതിവ്യവസ്ഥ മനസില്‍ പിടിച്ച കറയാണ് അത് പൂര്‍ണമായും മാറാന്‍ സമയം എടുക്കുമെന്ന അദ്ദേഹം വ്യക്തമാക്കി.

അയിത്തമുള്ള മനുഷ്യന്റെ പണത്തിന് അയിത്തമില്ലെന്നും ജാതി വ്യവസ്ഥഛ മനസ്സില്‍ പിടിച്ച കറയാണെന്നും അദ്ദേഹം പറഞ്ഞു. ജാതിയുടെ പേരില്‍ മന്ത്രിയായിട്ടു പോലും മാറ്റിനിര്‍ത്തപ്പെട്ടതായി കഴിഞ്ഞ ദിവസം കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന സമയത്താണ് സംഭവമെന്നാണ് മന്ത്രി പറഞ്ഞത്.