കോഴിക്കോട് നിന്ന് കാണാതായ യുവാക്കളെ രണ്ടിടങ്ങളിലായി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് നിന്ന് കഴിഞ്ഞ ദിവസം കാണാതായ യുവാക്കളെ ജില്ലയിലെ രണ്ടിടങ്ങളിൽ നിന്നായി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച കാണാതായ പൂക്കാട് സ്വദേശി സുരേഷിനെയും ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പൂക്കാട് സ്വദേശി സുരേഷ് കുമാറിന്റെ മൃതദേഹം ബാലുശ്ശേരി നന്മണ്ടയിൽ കരിപ്പാല മുക്കിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കരാട്ടെ അദ്ധ്യാപകനായിരുന്നു സുരേഷ് കുമാർ. ഇയാളെ കാണ്മാനില്ലെന്ന് കാണിച്ച് മകൻ ബാലുശേരി പോലീസിൽ പരാതി നൽകിയിരുന്നു.

പോലീസ് അന്വേഷണം നടക്കവെയാണ് സുരേഷ് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരാടി സ്വദേശി സത്യപ്രകാശിന്റെ മൃതദേഹം താമരശ്ശേരിയിൽ നിന്നാണ് കണ്ടെത്തിയത്. \ ഇന്നലെ ഉച്ചമുതലാണ് സത്യപ്രകാശിനെ കാണാതായത്. ഇദ്ദേഹത്തെ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് താമരശ്ശേരിക്ക് സമീപത്തെ ലോഡ്ജ് മുറിയിൽ സത്യപ്രകാശിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.