പിണറായി വിജയന്റെ ഔദാര്യം വാങ്ങിയാണ് വിഡി സതീശൻ നടക്കുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം. വിഡി സതീശന്‍ പറയുന്നത് പോലെ മഞ്ചേശ്വരം കേസില്‍ എനിക്ക് ഒരു ഔദാര്യവും പിണറായി വിജയന്‍ നല്‍കിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ നിരവധി തവണ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. അവസാനം ഒരു തരത്തിലും ഒരു കോടതിയിലും നിലനില്‍ക്കാത്ത പട്ടിക ജാതി പട്ടിവര്‍ഗ പീഡനനിയമവും ഉള്‍പ്പെടുത്തി കാസര്‍കോട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചുവെന്ന് കെ സുരേന്ദ്രന്‍ പറയുന്നു.

അതേസമയം പുനര്‍ജനി തട്ടിപ്പുകേസില്‍ എന്താണ് സംഭവിച്ചത്. എല്ലാ തെളിവുകളും വിഡി സതീശന് എതിരാണ് എന്നിട്ട് ഒരു ദിവസം എങ്കിലും പോലീസ് വിഡി സതീശനെ ചോദ്യം ചെയ്‌തോ എന്നും പിണറായി വിജയന്റെ ഔദാര്യത്തിലാണ് വിഡി സതീശന്‍ ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.