പാഠപുസ്തകങ്ങളില്‍ ഉള്ളതല്ല സത്യം,​ സവര്‍ക്കറെ അവര്‍ അത്രമാത്രം ഭയന്നിരുന്നു,​ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശിച്ച്‌ കങ്കണ

സവര്‍ക്കറെ തടവില്‍ പാര്‍പ്പിച്ചിരുന്ന ആന്‍ഡമാന്‍ ദ്വീപിലെ പോര്‍ട്ട് ബ്ലെയറിലുള്ള സെല്ലുലാര്‍ ജയിലില്‍ സന്ദര്‍ശനം നടത്തി ബോളിവുഡ് താരം കങ്കണ റണാവത്ത്. പുതിയ ചിത്രം തേജസിന്റെ ചിത്രീകരണത്തിന്റെ ഭാ​ഗമായാണ് താരം ആന്‍ഡമാനില്‍ എത്തിയത്. സവര്‍ക്കറെ തടവിലിട്ടിരുന്ന സെല്ലില്‍ എത്തിയ താരം അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മുന്നിലിരുന്ന് ധ്യാനിക്കുകയും ചെയ്തു. കാലാപാനിയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു

‘ ‘ഇന്ന് ആന്‍ഡമാന്‍ ദ്വീപില്‍ എത്തിയ ഞാന്‍ പോര്‍ട്ട് ബ്ലെയറിലെ സെല്ലുലാര്‍ ജയിലിലെ കാലാ പാനിയിലെ വീര്‍ സവര്‍ക്കറുടെ സെല്‍ സന്ദര്‍ശിച്ചു. . അവിടം എന്നെ ഉലച്ചുകളഞ്ഞു. പൈശാചികത്വം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിയപ്പോള്‍ മനുഷ്യത്വം സവര്‍ക്കര്‍ ജിയുടെ രൂപത്തില്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തി, എല്ലാ ക്രൂരതകളെയും കണ്ണുകളിലേക്ക് നോക്കിത്തന്നെ അദ്ദേഹം നിശ്ചയദാര്‍ഢ്യത്തോടെ നേരിട്ടു…

അവര്‍ എത്രമാത്രം ഭയന്നിട്ടുണ്ടാകാം,​ ട്ടിട്ടുണ്ടാകും. അക്കാലത്ത് അവര്‍ അദ്ദേഹത്തെ കാലാപാനിയില്‍ അടച്ചു, കടലിന്റെ നടുവിലുള്ള ഈ ചെറിയ ദ്വീപില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്. എന്നിട്ടും അവര്‍ അദ്ദേഹത്തെ ചങ്ങലകളാല്‍ ബന്ധിച്ചു. കൂറ്റന്‍ മതിലുകള്‍ ഉള്ള ഒരു ജയില്‍ പണിതു, ഒരു ചെറിയ സെല്ലില്‍ അടച്ചു. അനന്തമായ കടലിന് കുറുകെ പക്ഷിയെപ്പോലെ പറന്നുരക്ഷപ്പെടുമോ എന്ന ഭയം.ഭീരുക്കള്‍!.. ഈ സെല്ലാണ് സ്വാതന്ത്ര്യത്തിന്റെ സത്യം.അല്ലാതെ പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കുന്നതല്ല. സവര്‍ക്കറോടുള്ള നന്ദിയും ആദരവും കാരണം ആ സെല്ലില്‍ ഞാന്‍ അല്പനേരം ധ്യാനമിരുന്നു,​ അദ്ദേഹത്തിന് ആദരം അര്‍പ്പിച്ചു. . – കങ്കണ റണാവത്ത് കുറിച്ചു.