കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന സർക്കാർ ഡീസൽ പെട്രോൾ വില ഏകപക്ഷീയമായി കൂട്ടുന്നത്

കേരളത്തിലും ആലോചന

അയൽ സംസ്ഥാനമായ കർണ്ണാടകത്തിൽ പെട്രോൾ വില കൂട്ടിയത് കേരള സർക്കാരും മുതലാക്കുന്നു. കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കർണ്ണാടകത്തിൽ കൂട്ടിയതിനെ അനുകരിക്കാൻ പിണറായി സർക്കാരും തന്ത്രങ്ങൾ മെനയുന്നു. കേരളത്തിൽ വില കൂട്ടിയാൽ പ്രതിപക്ഷത്തിനു ശബ്ദിക്കാൻ ആകില്ലെന്ന് പിണറായി സർക്കാർ കണക്കു കൂട്ടുന്നു. വില കൂട്ടിയാൽ കേരളത്തിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തിനു ആകില്ല എന്നതും പിണറായി സർക്കാർ നേട്ടമായി കാണുന്നു

കർണ്ണാടകത്തിലെ വാർത്ത

പെട്രോളിയം ഉൽപന്നങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ വിൽപന നികുതിയിൽ മാറ്റം വരുത്തിയതിനെ തുടർന്നാണ് വില വർധിച്ചത്.പെട്രോൾ വില ലിറ്ററിന് 3 രൂപ വർധിച്ചു, വില 99.84 രൂപയിൽ നിന്ന് 102.84 രൂപയായി ഉയർത്തി. അതുപോലെ, ഡീസൽ വില ലിറ്ററിന് 3.02 രൂപ വർധിച്ചു, പുതിയ വില 88.95 രൂപയായി, മുൻ നിരക്കിനെ അപേക്ഷിച്ച് 88.95 രൂപയായി. 85.93.
പെട്രോളിയം ഉൽപന്നങ്ങളുടെ വിൽപന നികുതി സംസ്ഥാന സർക്കാർ പരിഷ്കരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.

വിജ്ഞാപന പ്രകാരം പെട്രോളിൻ്റെ വിൽപന നികുതി 25.92 ശതമാനത്തിൽ നിന്ന് 29.84 ശതമാനമായി ഉയർത്തി. അതേസമയം, ഡീസലിൻ്റെ നികുതിയും 14.3 ശതമാനത്തിൽ നിന്ന് 18.4 ശതമാനമായി ഉയർത്തി.

Oil Pri