തെരുവു മൃഗങ്ങളെ വളർത്താൻ ലൈസൻസ് എടുക്കണമെന്ന നിയമം ഉപകാരപ്രദമാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്, കൗശിക് മേനോൻ

മൃഗങ്ങളെ വളർത്താൻ ലൈസൻസ് വേണമെന്ന് ഹൈക്കോടതി നിർദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പട്ടികളെ വളർത്താൻ ലൈസൻസ് ഏർപ്പെടുത്തുന്നതും അതിൽ സർക്കാർ എടുക്കുന്ന നടപടികളുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. പ്രമുഖ ​ഗായകനും സം​ഗീതജ്ഞനുമായ കൗശിക് മേനോൻ വിഷയത്തിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. 20ലധികം തെരുവുനായിക്കളെ വീട്ടിൽ വളർത്തുന്നുണ്ടെന്നും അവക്കെല്ലാം ആവശ്യമായ ഭക്ഷണവും പരിചരണവും നൽകുന്നത് സ്വയമാണെന്നും കൗശിക് പറയുന്നു

കുറിപ്പിങ്ങനെ

മൃഗങ്ങളെ വളർത്താൻ licence നിർബന്ധിതമാക്കുന്ന നിയമം പോലെ തന്നെ തെരുവ് മൃഗങ്ങളെ (പട്ടി, പൂച്ച )ഇവർക്കുള്ള അഭയം (താമസം ഭക്ഷണം സ്റ്റെർലൈസഷൻ അഥവാ Neutering) കേരളത്തിലുള്ള ഓരോ മുൻസിപ്പാലിറ്റി,പഞ്ചായത്തുകളിലും നടപ്പിലാക്കണം,ഒരുപക്ഷെ അതു പ്രാവർത്തികമല്ലെങ്കിൽ നമ്മുടെ നാടൻ പട്ടികളെയോ പൂച്ചകളെയോ വളർത്തുന്നവരെ അതിൽ ഉൾപെടുത്തരുത്. കാരണം .. അലഞ്ഞ് തിരിഞ്ഞു നടക്കുന്ന തെരുവു മൃഗങ്ങളെ സ്നേഹിച്ചു അവർക്കു ഭക്ഷണം കൊടുക്കുന്നവരുടെ പട്ടികയിൽ കോടിശ്വരൻ മുതൽ കൂലിപ്പണി എടുക്കന്നവർ വരെ ഉണ്ട് . ഇതിൽ അഞ്ചിലധികം തെരുവു മൃഗങ്ങളെ സംരക്ഷിക്കുന്നവരും ഉണ്ടു.

തന്റെ ചെറിയ വരുമാനവും വാർധക്യ പെൻഷനിൽ നിന്നുമാണ് ഇവർ ഈ മൃഗങ്ങളെ കൂടെ സംരക്ഷിച്ചു വരുന്നതു. അതുകൊണ്ടു ഇങ്ങനെയൊരു നിയമം തെരുവ് മിണ്ടാപ്രാണികൾക്ക് ഉപകാരപ്രദമോ അല്ലയോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു . ഇനി അങ്ങനെ ഈ നിയമ വ്യവസ്ഥ നടപ്പിലാക്കിയേ മതിയാവു എങ്കിൽ നമ്മുടെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒരേ ഒരു അപേക്ഷ മാത്രം ! shri :Pinarayi Vijayan നമ്മുടെ റേഷൻ കടകൾ വഴി പട്ടികൾക്കും പൂച്ചകൾക്കും ദിവസേന ഒരുനേരമെങ്കിലും കഴിക്കാൻ പാകത്തിൽ പെഡിഗ്രിയും ക്യാറ്റ് ഫുഡും അനുവദിച്ചു തരണം .. എന്ന് മൃഗസ്നേഹി (ഇനി നമ്മൾ ഓരോരുത്തരും മൃഗങ്ങളുടെ ഒറ്റപ്പെട്ട സംഭവങ്ങൾക്കു പ്രതീകരിച്ചിട്ടു കാര്യമില്ല എന്നു തോന്നുന്നു.അവരെ മൊത്തത്തിൽ സംരക്ഷിക്കുന്ന , സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന ഒരു നിയമ വ്യവസ്ഥ കേരളത്തിൽ വരുന്നത് വരെ നമുക്ക് ശബ്ദം ഉയർത്താം )