യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു ബിജു. പിന്നീട് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ഇത് വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.