നിലപാട് വ്യക്തമാക്കി ചെന്നിത്തല

കെ എം മാണിയുടെ തിരിച്ചു വരവ് യു ഡി എഫിനെ ശക്തിപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല.
വിവാദങ്ങൾ അനാവശ്യവും അടിസ്ഥാനരഹിതവും. മുന്നണി ശക്തിപ്പെടുത്താനാണ് കേരള കോൺഗ്രസ് എമ്മിനെ സ്വാഗതം ചെയ്തത്.
എൽ ഡി എഫിനും എൻ ഡി എയ്ക്കും ബദലാകാൻ ഈ തീരുമാനം വഴി സാധിക്കും. കുറെ കാലമായുള്ള ആവിശ്യമാണ് ഇപ്പോൾ യാഥാർഥ്യമായത്.
മുന്നണി താല്പര്യവും ജന താല്പര്യവും കണക്കിലെടുത്താണ് തീരുമാനം. ആർ എസ് പിയെ മുന്നണിയിൽ എടുക്കാനുള്ള തീരുമാനം 5 മിനിറ്റ് കൊണ്ടാണ് ഉണ്ടായത്.
എല്ലാ തീരുമാനവും കെ പി സി സി എക്സിക്യൂട്ടീവ് ചേർന്ന് എടുക്കാൻ ആകില്ല. കോൺഗ്രസിന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ടിട്ടില്ല.
അത്തരം പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. 2021 ൽ കേരള കോൺഗ്രസ് എമ്മിന് കൊടുക്കേണ്ട സീറ്റ് 2018 കൊടുത്തു എന്നെ ഉള്ളു.
എതിർപ്പുയർത്തുന്ന കോൺഗ്രസ്സുകാരെ വസ്തുതകൾ പറഞ്ഞു മനസ്സിലാക്കിപ്പിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

https://youtu.be/yLKyz39i8Ds