ബിജെപി തരംഗം കേരളത്തിലും അടിച്ചു തുടങ്ങി, നമ്മൾ ജയിക്കും നമ്മൾ ഭരിക്കുമെന്ന് നടൻ ക്യഷ്ണകുമാർ

ത​ദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സ്ഥാനാർത്ഥികളുടെ പ്രചരണ വേദികളിൽ സജീവമായി നടൻ കൃഷ്ണകുമാർ. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും മെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ വ്യക്തമാക്കിയിരിക്കുന്നത്. വേദികളിലെ ജനങ്ങളുടെ സഹകരണത്തിൽ നിന്നും അഭൂത പൂർവമായ പ്രതികരണങ്ങളിൽ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങിയെന്നും ക്യഷ്ണകുമാർ പറയുന്നു. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കുംമെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം വട്ടിയൂർകാവ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് നടൻ പങ്കെടുത്തത്. ബിജെപിയുടെ സംസ്ഥാന ട്രെഷറർ ജെ. ആർ പദ്മകുമാർ കൗൺസിലർമാരായ ഹരിശങ്കർ, ഗിരികുമാർ, സ്ഥാനാർഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവർ സമ്മേളനത്തിൽ ഉണ്ടായിരുന്നു.

ക്യഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
നമ്മൾ ജയിക്കും നമ്മൾ ഭരിക്കും. തിരുവനന്തപുരം വട്ടിയൂർകാവ് വാർഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങിൽ സംസ്ഥാന ട്രെഷറർ ശ്രി J R പദ്മകുമാർ കൗൺസിലർമാരായ ഹരിശങ്കർ, ഗിരികുമാർ, സ്ഥാനാർഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവർ പങ്കെടുത്തു. വേദികളിലെ ജനങ്ങളുടെ സഹകരണത്തിൽ നിന്നും അഭൂത പൂർവമായ പ്രതികരണങ്ങളിൽ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മൾ ജയിക്കും നമ്മൾ ഭരിക്കും..ജയ് ഹിന്ദ്