ആ നിമിഷം ആറു മനസ്സുകള്‍ ഒരുപോലെ ചിന്തിച്ചു, ദൈവത്തിനു നന്ദി, കൃഷ്ണകുമാര്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയ താരമായി അദ്ദേഹം മാറി. കൃഷ്ണകുമാറിന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതരാണ്. മൂത്ത മകള്‍ അഹാന അഭിനയം തന്നെയാണ് തന്റെ വഴിയെന്ന് വ്യക്തമാക്കി കഴിഞ്ഞു. അഹാനയുടെ കൈ നിറയെ ചിത്രങ്ങളാണ്. മറ്റൊരു മകള്‍ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.

കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളും സോഷ്യല്‍ ലോകത്ത് നിറഞ്ഞ് നില്‍ക്കുകയാണ്. എല്ലാവര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. വ്യത്യസ്തമായ വീഡിയോകളുമായി ഇവര്‍ എത്താറുമുണ്ടി. അടുത്തിടെ ഓണാഘോഷത്തിന്റെ വീഡിയോ ദിയ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത് കൃഷ്ണകുമാറിന്റെ ഒരു കുറിപ്പാണ്. ഓണത്തിന് പകര്‍ത്തിയതില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രത്തിനൊപ്പമാണ് കൃഷ്ണകുമാര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കൃഷ്ണകുമാറിന്റെ കുറിപ്പ്, ഇഷ്ടപ്പെട്ട ഒരു കുടുംബ ചിത്രം..? ഇത്തവണത്തെ ഓണത്തിനായി കുറെ അധികം ഫോട്ടോകള്‍ എടുത്തു. എല്ലാം നല്ലതായിരുന്നു… അതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നു, ഇതായിരുന്നു. ഫോട്ടോ എടുക്കുമ്പോള്‍ ചിലപ്പോള്‍ ആരെങ്കിലും കണ്ണടക്കും, അല്ലെങ്കില്‍ വേറെ എവിടേക്കെങ്കിലും നോക്കും, ചിരി കുറഞ്ഞുപോയി, അങ്ങനെ പല കുറവുകള്‍ പറയാറുണ്ട് . പക്ഷെ ചിലതു അങ്ങ് ഒത്തു കിട്ടും. കാലാവസ്ഥ അനുകൂലം. പ്രകൃതി കൃത്യം അളവിന് വെളിച്ചം സമ്മാനിച്ചു.. ആ നിമിഷം ആറു മനസ്സുകള്‍ ഒരുപോലെ ചിന്തിച്ചു. ദൈവത്തിനു നന്ദി.?? അത് കൃത്യമായി ഒപ്പി എടുത്ത അഭിജിത് സത്യപാലനും നന്ദി.