ആ അമ്മ വേഷം കാരണമാണ് റൊമാന്റിക് വേഷങ്ങൾ ലഭിക്കാത്തത്- ലക്ഷ്മി ​ഗോപാല സ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ലക്ഷ്മി ഒരു മികച്ച നർത്തകി കൂടിയാണ്. ലോഹിതദാസിന്റെ സംവിധാനത്തിൽ 2000ൽ പുറത്തെത്തിയ അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ലക്ഷ്മി ഗോപാലസ്വാമിയുടെ അരങ്ങേറ്റം. ചിത്രത്തിൽ നായകനായി എത്തിയത് മമ്മൂട്ടി ആയിരുന്നു. അരയന്നങ്ങളുടെ വീട്, കൊച്ചു കൊച്ചു സന്തോഷങ്ങൾ തുടങ്ങിയ സിനിമകൾക്ക് ശേഷം ലക്ഷ്മി ഗോപാല സ്വാമിയേ തേടി മികച്ച അവസരങ്ങൾ ഒന്നും വന്നിരുന്നില്ല.

ഇപ്പോളിതാ റൊമാന്റിക് വേഷങ്ങൾ നഷ്ടപ്പെടാനിടയായതിന്റെ കാരണം തുറന്നുപറയുകയാണ് താരം. അരയന്നങ്ങളുടെ വീട് എന്ന സിനിമയിലെ രണ്ട് കുട്ടികളുടെ അമ്മ വേഷം ചെയ്തതു കൊണ്ടായിരിക്കാം. അങ്ങനെ ഒരു റൊമാന്റിക് നായികയായി അഭിനയിക്കേണ്ടല്ലോ എന്ന ചിന്തയിലാണ് ആ വേഷം ചെയ്തത്. അതു ചെയ്തു കഴിഞ്ഞു ലോഹി സാർ പറയുമായിരുന്നു, ലക്ഷ്മി ഈ സിനിമയ്ക്ക് വിപരീതമായ വളരെ ബോൾഡ് ആയ ഒരു കഥാപാത്രം ചെയ്യണമെന്ന്. ഞാൻ ഹിന്ദിയിൽ ഒരു വേഷം ചെയ്തിരുന്നു, ഒരു ജേർണലിസ്റ്റിന്റെ വേഷം.

പക്ഷേ നിർഭാഗ്യവശാൽ ചിത്രം പുറത്തിറങ്ങിയില്ല. വിനയന്റെ ബോയ് ഫ്രണ്ട് എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചെങ്കിലും നായിക എന്ന നിലയിൽ മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ ലക്ഷ്മി ഗോപാലസ്വാമിക്ക് കഴിഞ്ഞില്ല. തനിയെ, പരദേശി പോലെയുള്ള സമാന്തര ചിത്രങ്ങൾ വലിയ രീതിയിൽ ശ്രദ്ധ നേടാതിരുന്നതും ലക്ഷ്മി ഗോപാല സ്വാമിക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കാത്തതിന് കാരണമായിരുന്നു.