സെസി സേവ്യറെ അറസ്റ്റ് ചെയ്താൽ ലക്ഷ്മി നായരും കുടുങ്ങും

നിയമ സംവിധാനങ്ങള്‍ക്കും കോടതിക്കും നാനക്കേട് ഉണ്ടാക്കിയ വ്യാജ അഭിഭാഷക സെസ്സി സേവ്യറിന്റെ കേസും അറസ്റ്റും എന്തായി എന്ന് പോലീസും കോടതിയും ഇപ്പോൾ വ്യക്തമാക്കുന്നില്ല. നിയമ ബിരുദം എടുക്കാതെ വ്യാജരേഖകള്‍ ചമച്ച് അഭിഭാഷകയായി ആലപ്പുഴ കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്ന സെസി സേവ്യറെ അറസ്റ്റ് ചെയ്യാൻ കോടതി ആവശ്യപ്പെട്ടിട്ടും കേസന്വേഷണത്തിൽ പുരോഗതിയില്ല. സെസിയുടെ കേസ് മുക്കാൻ ഉന്നതരായ അഭിഭാഷകർ മാത്രമല്ല ചില നിയമഞ്ജർ വരെ തെറ്റായ രീതിയിൽ ഇടപെട്ടു എന്ന വിവരങ്ങൾ പുറത്ത് വരുന്നു. വ്യാജ അഭിഭാഷകയുടെ കേസും ഗൂഢാലോചനയും ഒരു സെസി സേവിയറിൽ മാത്രം ഒതുങ്ങില്ല. ഈ കേസ് അന്വേഷിച്ചാൽ ഇന്ന് കോടതിയിൽ പ്രാക്ടിസ്സ് ചെയ്യുന്നവരും പേരിനു മുന്നിൽ അഡ്വ എന്ന ബോർഡും അഡ്വ എന്ന സ്ഥാന പേരും ഉപയോഗിക്കുന്ന അനേകം ആളുകൾ കുടുങ്ങും. നമ്മുടെ കോടതിയിൽ എത്ര വ്യാജ നിയമ ബിരുദക്കാർ ഉണ്ട് എന്ന് കണ്ടെത്താൻ സി ബി ഐക്ക് സെസി സേവ്യറിന്റെ കേസ് വിടണം എന്ന ആവശ്യം ഭരണത്തിന്റെ തന്നെ ഉന്നത തലത്തിൽ നിന്നും മുനയൊടിച്ചു

സെസി മാത്രമല്ല വ്യാജ നിയമ ബിരുദക്കാരിൽ മുമ്പ് വിവദമായത്. പാചക സെലിബ്രേറ്റിയും. ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പള്‍ ലക്ഷ്മി നായരുടെ നിയമബിരുദം സംബന്ധിച്ചു പോലും നേരത്തെ സംശയം ഉയര്‍ന്നിരുന്നു. ലോ അക്കാദമിയില്‍ എല്‍എല്‍ബിക്ക് രജിസ്ട്രര്‍ ചെയ്തിരുന്ന സമയത്തുതന്നെ ലക്ഷ്മി, തിരുപ്പതി വെങ്കിടേശ്വര സര്‍വകലാശാലയില്‍ എം എയ്ക്ക് രജിസ്ട്രര്‍ ചെയ്തിരുന്നു. കേരള സര്‍വകലാശാല നിയമമനുസരിച്ച് ഒരാള്‍ക്ക് രണ്ടു സര്‍വകലാശാലകളില്‍ ഒരേ സമയം പഠിക്കാനാവില്ല. അങ്ങനെയെങ്കില്‍ നല്‍കിയ ബിരുദം റദ്ദാക്കും. ഇതുസംബന്ധിച്ച് സിന്‍ഡിക്കേറ്റ് അംഗം തന്നെ പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല്. ലക്ഷ്മി നായരുടെ നിയമ ബിരുദം വ്യാജമാണ്‌ എന്ന പരാതിയിൽ അന്വേഷണം സർക്കാർ തന്നെ മുടക്കുകയായിരുന്നു. കാരണം ലക്ഷ്മി നായർ സർക്കാരിന്റെയും മുഖ്യമന്ത്രിയുടേയും അടുത്ത ആളാണ്‌.സി.പി.എം നേതാവ് ആയിരുന്ന കോലിയക്കോട് എൻ.കൃഷ്ണൻ നായരുടെമകൾ കൂടിയായ ലക്ഷ്മി നായരുടെ കേസ് അടക്കമാണ്‌ സിസി സേവ്യർ എന്ന വ്യാജ വക്കീലിന്റെ കേസന്വേഷണം മുന്നോട്ട് പോയാൽ പൊങ്ങി വരിക. ഇതുമായി ബന്ധപ്പെട്ട് മുൻ സിന് ഡിക്കേറ്റ് അംഗം എം.ജീവന് ലാല് നല് കിയ പരാതി എന്തായി എന്ന് പോലും അറിയില്ല.ലക്ഷ്മി നായരുടെ കുടുംബക്കാരനായ ജയകുമാർ മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകനായിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്‌.കൂടാതെ ലക്ഷ്മി നായർ ഉൾപെടെ ഉള്ളവരുടെ നിയമ വിരുദ്ധ കെട്ടിട സമുച്ചയം സർക്കാർ ഓഫീസുകൾക്ക് വാടയ്ക്കായുമ്മ് എടുത്തിരുന്നു.ഇപ്പോഴത്തേ വ്യാജ വക്കീൽ സെസി സേവ്യറും ഇത്തരത്തിൽ ലക്ഷ്മി നായരുടെ ഉടമസ്ഥതയിലുള്ള ലോ അക്കാഡമിലെ രേഖകൾ ആയിരുന്നു ഹാജരാക്കിയത്. . മതിയായ യോഗ്യതയില്ലാതെ രണ്ടര വര്‍ഷം ആലപ്പുഴ കോടതിയില്‍ അഭിഭാഷകയായി സെസി പ്രാക്ടീസ് ചെയ്തു അസോസിയേഷന് ലഭിച്ച അജ്ഞാത കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സെസി നല്‍കിയ എന്‍ റോള്‍മെന്റ് നമ്പര്‍ വ്യാജമാണെന്ന് അസോസിയേഷന്‍ കണ്ടെത്തിയത്.

തിരവനന്തപുരം സ്വദേശിയായ അഭിഭാഷകയുടെ എന്റോള്‍മെന്റ് നമ്പറാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്. ആള്‍മാറാട്ടം വഞ്ചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. സെസിയേ പോലെ എത്ര പേർ ലോ അക്കാഡമിയുടെ പേരിലുള്ള വ്യാജ രേഖകൾ ഉപയോഗിച്ച് വക്കിലുമാരായി തുടരുന്നു എന്നഎന്നതാണ്‌ ആശങ്ക പെടുത്തുന്നത്.

അര്‍ഹതയില്ലാത്ത നിരവധിപേര്‍ക്ക് എല്‍എല്‍ബി ജയിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംഘം കേരളത്തിൽ ഉണ്ട്. ആയിര കണക്കിനു സർട്ടിഫികറ്റുകളാണ്‌ അന്യ സംസ്ഥാനത്ത് നിന്നും വരുന്നത്. ഇതിൽ വ്യാജനേത് ഒറിജിനൽ ഏത് എന്ന് കണ്ടെത്താൻ ബാർ അസോസിയേഷനുകൾക്കോ ബാർ കൗൺസിലിനു പോലുമോ സംവിധാനമില്ല. ഫലത്തിൽ കോടതികളിലേ നടപടി ക്രമങ്ങളിൽ പോലും വ്യാജന്മാർ കടന്നു കൂടുമ്പോൾ നീതിയുടെ എല്ലാ സാധ്യതകളുമാണ്‌ നശിപ്പിക്കുന്നത്