കുത്തി തിരുപ്പ് സ്വരാജ് കുടുങ്ങി, കേസെടുത്തു

M-swaraj
M-swaraj

ബാബരി ഭൂമിതർക്ക കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട എം. സ്വരാജ് എം.എൽ.എക്കെതിരെ കേസെടുത്തു. യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പ്രകാശ് ബാബു നൽകിയ പരാതിയിലാണ് കേസെടുത്തത്.എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്ക്രീൻ ഷോട്ട് സഹിതം ഡി.ജി.പിക്കാണ് യുവമോർച്ച പരാതി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റ് ജനങ്ങൾക്കിടയിൽ വിദ്വേഷം ഉണ്ടാക്കുന്നതാണെന്ന് പരാതിയിൽ പറയുന്നു.

രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ചരിത്ര വിധിയെ പരസ്യമായി എതിർത്തുകൊണ്ടും മത സ്പർദ്ധ വളർത്തുന്ന റെയ്‌തിയിലും ഉള്ള പ്രസ്താവനയാണ് എം.സ്വരാജ് നടത്തിയത്.അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങിനെ, വർത്തമാനകാല ഇന്ത്യയിൽ മറിച്ചൊരു വിധിയുണ്ടാകുമെന്ന്
നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ ??? അയോധ്യാ കേസിൽ രാജ്യത്ത് നിലനില്ക്കുന്ന എല്ലാ സാഹോദര്യ അന്തരീക്ഷവും തകർത്തുകൊണ്ട് സി.പി.എം നേതാവ് രംഗത്ത് വരികയായിരുന്നു.

മാത്രവുമല്ല എം.സ്വരാജിന്റെ നിയമസഭാ അംഗത്വം റദ്ദ് ചെയ്യണമെന്നും ആവശ്യം ഉയരുന്നു. സ്വരാജിനെതിരെ എൻ.ഐ.എ കേസെടുക്കണം എന്ന് സോഷ്യൽ മീഡിയയിൽ ആവശ്യം ഉയർന്നു. പരാജപ്പെട്ടവരുടെ വികാരം ആളികത്തിക്കുകയാണ്‌ എം.എൽ.എ പോസ്റ്റിലൂടെ ലക്ഷ്യം ഇട്ടത്. എന്നാൽ മുസ്ളീം സഹോദരന്മാർ അടക്കം എം.സ്വരാജിന്റെ പോസ്റ്റിന്റെ താഴെ വന്ന് ചീത്ത വാക്കുകൾ കൊണ്ട് പൊതിയുകയായിരുന്നു.