വണ്ടിപ്പെരിയാര്‍ കേസിലെ പോലീസ് വീഴ്ച ഡിജിപിയുടെ വീട്ടിലേക്ക് മഹിളാമോര്‍ച്ചയുടെ പ്രതിഷേധം

തിരുവനന്തപുരം. വണ്ടിപ്പെരിയാര്‍ കേസില്‍ പോലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി ഡിജിപിയുടെ വീട്ടിലേക്ക് മാര്‍ച്ച്. മഹിളമോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ വീട്ടുവളപ്പില്‍ ചാടികയറിയാണ് പ്രതിഷേധിച്ചത്. ആറുവയസ്സുകാരിയെ വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കഴിഞ്ഞ ദിവസംവെറുതെ വിട്ടിരുന്നു.

പ്രതിയെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെ വിട്ടത്. പ്രതി കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയതായി തെളിയിക്കാന്‍ പോലീസിന് സാധിച്ചില്ല. കോടതി അന്വേഷണ ഉദ്യോഗസ്ഥന്റെയും പോലീസിന്റെയും വീഴ്ചകള്‍ എടുത്തു പറഞ്ഞിരുന്നു.

കേസിലെ പ്രതിയായ അര്‍ജുന്‍ സുന്ദറിനെയാണ് വെറുതെ വിട്ടത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.