മകര ജ്യോതി തെളിച്ചത് കാട്ടുമൂപ്പന്മാർ, ഹിന്ദു വിശ്വാസത്തെ തകർത്ത്‌ വിവാദത്തിലേക്ക്

പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് ദീപം തെളിയിക്കുന്നത് എന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തിന്റെ പ്രസ്താവന വിവാദത്തിൽ. ഹിന്ദുവിശ്വാസത്തെ തകർത്തു മത സ്പർദ്ധ ഉണ്ടാകുകയാണ് ഈ മകരജ്യോതിയെ അപമാനിച്ചു കൊണ്ട് ദേവസ്വം ബോർഡ് ചെയുന്നത് എന്നാണ് ഇതിനെതിരെ ഉയരുന്ന കമെന്റുകൾ.,അതേസമയം, നമുക്ക് അറിയാം ഹിന്ദു മതത്തിലെ അല്ലങ്കിൽ അയ്യപ്പ ഭക്തരുടെ ഏറ്റവും വലിയ വിശ്വാസമാണ് മകരവിളക് അല്ലങ്കിൽ മകരജ്യോതി, ആ വിശ്വാസത്തെയാണ് ഇപ്പോൾ കാട്ടുമൂപ്പന്മാരാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എത്തുന്നത്.

ഇത് അപമാനം മാത്രമല്ല അയ്യപ്പനെയും ഹിന്ദുമത വിശ്വാസികളെയും ഒക്കെ ആക്ഷേപിക്കുന്നതിനു തുല്യമാണ്. ഇതിന് മുൻപ് സിപിഎം മുഖപത്രമായ ദേശാഭിമാനി ഇത് സംഭവന്ദിച്ചു ഒരു വാർത്ത മകര വിളക്ക് ദിവസം പുറത്തു വിട്ടിരുന്നു ,മകരജ്യോതി തെളിച്ചു എന്നാണ് ആ വാർത്ത അതിനെതിരെയും വ്യാപക വിമർശനം ഉയർന്നിരുന്നു. സാദാരണ മകരജ്യോതി തെളിഞ്ഞു എന്നാണ് വാർത്ത വരേണ്ടതു,എന്നാൽ ഇവിടെ മകരജ്യോതി തെളിച്ചു എന്നാണ് എഴുതിയത് ,ഈ വാർത്തയും വിവാദമായിരുന്നു,തൊട്ടു പിന്നാലെയാണ് ഇതിനു കൈയൊപ്പുമായി ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് വരുന്നത്,പൊന്നമ്പലമേട്ടിൽ കാട്ടുമൂപ്പന്മാരാണ് മകരജ്യോതി തെളിയിക്കുന്നത്.അല്ലാതെ മകരവിളക്ക് സ്വയം തെളിയുന്നത് അല്ല,എന്നാണ് ഈ പറഞ്ഞതിന്റെ അർഥം,ഇതാണ് വിവാദങ്ങൾക്ക് ഇപ്പോൾ കാരണമാകുന്നത്.

മകരവിളക്ക് തെളിഞ്ഞു എന്ന് പറയുന്നതും തെളിയിച്ചു എന്ന് പറയുന്നതും തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി. ശബരിമലയിൽ വരുമാനം കൂടിയെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു. ശബരിമലയിൽ 23 കോടി രൂപയുടെ വർധനയുണ്ടായതായാണ് പി എസ് പ്രശാന്ത് അറിയിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഡിജിറ്റലൈസേഷൻ അനിവാര്യമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് ചൂണ്ടിക്കാണിച്ചു.

അതേസമയം, കേരളത്തിൽ ഹിന്ദുവിശ്വാസത്തെ കടന്നു അക്രമിക്കുകയാണ് ,ഈ കഴിഞ്ഞ ദിവസം ,ഹൈന്ദവ വിശ്വാസത്തെയും ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അവഹേളിച്ച് തൃശൂർ എംഎൽഎ പി. ബാലചന്ദ്രന്റെ പോസ്റ്റ് വിവാദമായിരുന്നു. രാമൻ ഒരു സാധുവായിരുന്നു കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു. ചേട്ടത്തി സീത അതു മൂന്നു പേർക്കും വിളമ്പി…” എന്നിങ്ങനെ തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റാണ് എംഎൽഎ പങ്കുവച്ചത്.

പോസ്റ്റിന്റെ പൂർണ രൂപം:

രാമൻ ഒരു സാധുവായിരുന്നു കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു. ചേട്ടത്തി സീത അതു മൂന്നു പേർക്കും വിളമ്പി. അപ്പോൾ ഒരു മാൻ കുട്ടി അതു വഴി വന്നു. സീത പറഞ്ഞു രാമേട്ടാ അതിനെ കറി വച്ച് തരണം, രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ച് നേരം പോയി.

ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയി നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടു വാ.. മുല്ലപ്പൂ പന്തൽ ഷാപ്പിൽ മാനിറച്ചിയല്ല ഏത് ഇറച്ചിയും കിട്ടും. അപ്പോൾ രാമാനുജന്റെ മനസ്സിൽ ഇറച്ചി തന്നെയായിരുന്നു.

അതേസമയം,വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് തൃശൂർ എംഎൽഎ പി. ബാലചന്ദ്രൻ. വിശ്വാസികളെ വേദിപ്പിച്ചെങ്കിൽ മാപ്പു പറയുന്നുവെന്നും ബാലചന്ദ്രൻ പറഞ്ഞു. താൻ പണ്ട് എഴുതിയ കഥകളി കഥ സ്‌ക്രോൾ ചെയ്തപ്പോൾ ഫേസ്ബുക്കിൽ പോസ്റ്റായതാണെന്നും ബാലചന്ദ്രൻ വ്യക്തമാക്കി. സുഹൃത്തുക്കളുടെ നിർദ്ദേശപ്രകാരം താൻ പോസ്റ്റ് പിൻവലിച്ചെന്നും വിശ്വാസികളെ വേദിപ്പിച്ചെങ്കിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും എംഎൽഎ പറഞ്ഞു.

ഇന്നലെ രാത്രിയോടെയാണ് സിപിഐ നേതാവും തൃശൂർ എംഎൽഎയുമായ പി. ബാലചന്ദ്രൻ ഫേസ്ബുക്കിൽ ശ്രീരാമനെയും സീതാദേവിയെയും ലക്ഷ്മണനെയും അധിക്ഷേപിക്കുന്ന വിധത്തിൽ സാമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചത്. ”രാമൻ ഒരു സാധുവായിരുന്നു കാലിൽ ആണിയുണ്ടായിരുന്നതുകൊണ്ട് എടുത്ത് ചാട്ടക്കാരനായിരുന്നില്ല. ലക്ഷ്മണൻ ഇറച്ചിയും പൊറോട്ടയും കൊണ്ടു വന്നു. ചേട്ടത്തി സീത അതു മൂന്നു പേർക്കും വിളമ്പി…” എന്നു തുടങ്ങുന്ന പോസ്റ്റാണ് ഫേസ്ബുക്കിലൂടെ എംഎൽഎ പങ്കുവച്ചത്. സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു.