ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ, സംഭവം നെടുമങ്ങാട്

തിരുവനന്തപുരം : ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് ജീവനൊടുക്കി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് പേരുമല സ്വദേശി റിയാസ് (38) ആണ് മരിച്ചത്. സുഹൃത്തായ നസീറിന്റെ വാടകവീട്ടിലാണ് യുവാവ് ജീവനൊടുക്കിയത്. റിയാസ് ഇന്നലെ വൈകിട്ട് സുഹൃത്തിന്റെ വാടകവീട്ടിലെത്തി.

ശേഷം ഇരുവരും ചേർന്ന് മദ്യപിച്ചതിനു ശേഷമായിരുന്നു സംഭവം. സുഹൃത്ത് നസീർ ഉറങ്ങിയ സമയത്താണ് റിയാസ് ഭാര്യയുടെ ബന്ധുവിനെ വീഡിയോ കോൾ ചെയ്തത്. പിന്നാലെ വീടിനകത്തെ ഫാനിൽ തൂങ്ങുകയായിരുന്നു എന്നത് നിഗമനം.

ഇന്ന് രാവിലെ നസീർ ഉറക്കമെഴുന്നേറ്റപ്പോഴാണ് സംഭവം കണ്ടത്. പിന്നാലെ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. രണ്ടു മാസമായി റിയാസ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു. ആത്മഹത്യ ഭീഷണി മുഴക്കുന്നതിനിടയിൽ മരണം അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് റിയാസിന്റെ ഭാര്യയുടെ ബന്ധുക്കളുടെ വിശദീകരണം. സംഭവത്തിൽ പോലീസ് കേസെടുത്തു.