കോവിഡ് പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ചയാള്‍ക്ക് ദാരുണാന്ത്യം

ലോകമാസകലം കോവിഡ് 19 പിടി മുറുക്കുമ്പോള്‍ പ്രതിരോധ മരുന്ന് ഇതുവരെ വിജയകരമായി പരീക്ഷിക്കാന്‍ ആയിട്ടില്ല. ഈ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിനായി സ്വയം മരുന്നുണ്ടാക്കി കഴിച്ച ആള്‍ മരിച്ചു. കല്ലടിക്കോട് ഇരട്ടക്കല്ലില്‍ താമസിക്കുന്ന കാഞ്ഞിരപ്പുഴ മംഗലത്ത് പ്രകാശ് എന്ന 47കാരനാണ് മരിച്ചത്.

കോവിഡിന് എതിരെയുള്ള മരുന്ന് എന്ന പേരില്‍ പച്ചക്കര്‍പ്പൂരത്തോട് ഒപ്പം മറ്റ് ചില വസ്തുക്കളും ചേര്‍ത്ത് ഉണ്ടാക്കിയ ലായനി പ്രകാശ് സ്വയം കഴിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. മറ്റാരും ഇത് കഴിച്ചിരുന്നില്ല എന്നത് വലിയ അപകടം ഒഴിവായി. ഇന്നലെ രാവിലെയാണ് പ്രകാശ് സ്വയം നിര്‍മ്മിച്ച മരുന്ന് കഴിച്ചത്. തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഭാര്യ: ജയ. മകന്‍: കൃഷ്ണപ്രസാദ്. അമ്മ: തായികുട്ടി