മാരിദാസ് സ്റ്റാലിനേ കാലേവാരി അടിച്ചു, ഇനി നന്ദകുമാർ പിണറായി ഊഴം

ക്രൈം നന്ദകുമാറിനെ പോലീസ് ഇപ്പോഴും അറസ്റ്റ് ചെയ്യാൻ ഓടി നടക്കുന്നു. കോടതിയിൽ നിന്നും തട്ടിക്കൂട്ടി എടുത്ത വാറണ്ടുമായി അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും പോലീസ് കയറി ഇറങ്ങുന്നു. അതിനിടയിലാണ്‌ തമിഴ്നാട്ടിൽ സർക്കാരിനെ വിമർശിച്ച് അറസ്റ്റിലായ മാരിദാസ് എന്ന ബ്ളോഗറുടെ മോചനം. മദ്രാസ് ഹൈക്കോടതി സ്റ്റാലിന്റെ മുഖത്തടിച്ചാണ്‌ മാരിദാസിനെ മോചിപ്പിച്ചത്.

സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും മന്ത്രിമാരേയും വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞ് വീഴില്ലെന്നാണ് ഇപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നും യു ടുബര്‍ മാരിദാസിന്റെ കേസിലെ വിധി പറയുന്നത്. തമിഴ്‌നാട്ടില്‍ സ്റ്റാലിന്‍ സര്‍ക്കാരിനെ വിമര്‍ശിച്ച പേരില്‍ കള്ള കേസില്‍ കുടുക്കി ജയിലില്‍ അടച്ച മാധ്യമ പ്രവര്‍ത്തകനേ മോചിപ്പിച്ച ഹൈക്കോടതി വിധി കേരളത്തിലും ചര്‍ച്ചയാകുന്നു. മാരിദാസിനു നീതി തമിഴ്‌നാട്ടില്‍ കിട്ടിയപ്പോള്‍ കേരള സര്‍ക്കാര്‍ വേട്ടയാടുന്ന മാധ്യമ പ്രവര്‍ത്തകന്‍ ക്രൈം നന്ദകുമാറിനു ഇനിയും നീതി കിട്ടിയിട്ടില്ല. ക്രൈം നന്ദകുമാറിനു കോടതി അനുവദിച്ച ജാമ്യം പിന്നീട് പ്രോസിക്യൂഷന്‍ ഹരജിയേ തുടര്‍ന്ന് കോടതി റദ്ദ് ചെയ്ത് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. നന്ദകുമാര്‍ ഇപ്പോള്‍ ഏറെ ദിവസമായി മുഖ്യധാരയില്‍ നിന്നും വീഡിയോകള്‍ ചെയ്യുന്നതില്‍ നിന്നും മാറി നില്ക്കുകയാണ്. നന്ദകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാന്‍ ഓഫീസിലും വീട്ടിലും പോലീസ് വേട്ടയാടല്‍ പോലെ കയറി ഇറങ്ങുകയാണ്.

നല്ല ഉശിരുള്ള ഒന്നാന്നാന്തിരം അവതാരകന്‍ ആയിരുന്നു മരിദാസ്. രാജ്യദ്രോഹികളേ നാവിന്റെ പോര്‍മുനകളാല്‍ തളക്കുകയും തകര്‍ക്കുകയും ചെയ്യുന്ന സമര്‍ഥനായ മാരിദാസിനെ ഡി എം കെ സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ ഇടുകയായിരുന്നു.മധുരൈ സിറ്റി ക്രൈംബ്രാഞ്ച് കഴിഞ്ഞ 9 നായിരുന്നു മാരിദാസിനെ അറസ്റ്റ് ചെയ്തത്. ഡിഎംകെ ഭരണത്തിന് കീഴില്‍ തമിഴ്നാട് ഇന്ത്യയിലെ മറ്റൊരു കശ്മിര്‍ ആവുകയാണെന്ന അഭിപ്രായം ട്വിറ്ററില്‍ പങ്കുവെച്ചതിനായിരുന്നു അറസ്റ്റ്.ഡിഎംകെ സര്‍ക്കാറിന്റെ അഴിമതിയും ജനാധിപത്യ ധ്വംസനങ്ങളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരന്തരം തുറന്നു കാണിച്ചതാണ് മുഖ്യമന്ത്രി സ്റ്റാലിനെ ചൊടിപ്പിച്ചത്.

കേരളത്തില്‍ ക്രൈം നന്ദകുമാറിനെ ഇല്ലാതാക്കാന്‍ വീണാ ജോര്‍ജിന്റെ സിക്രട്ടറിയുടെ ഒരു പരാതി തട്ടിക്കൂട്ടി എടുത്ത പിണറായി സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്ന പോലെ മാരിദാസിനെതിരേ പരാതി കിട്ടിയതും സ്റ്റാലിന്‍ സര്‍ക്കാര്‍ കൈയ്യോടെ പിടിച്ച് അകത്തിടുകയായിരുന്നു. സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രിക്കെതിരേ അനേകം വീഡിയോകള്‍ ചെയ്ത മാരിദാസ് അറസ്റ്റിലായപ്പോള്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതികാര കണ്ണുകള്‍ തുറന്നു. അറസ്റ്റിലയ മാരിദാസിനെതിരേ കൂടുതല്‍ കേസുകള്‍ ചാര്‍ജ് ചെയ്തു. കള്ള കേസുകളും എഫ് ഐ ആറും ഉണ്ടാക്കി. തന്നെ വിമര്‍ശിച്ചാല്‍ ജയില്‍ എന്ന് മാരിദാസിനെ ജയിലില്‍ അടച്ച ശേഷം സ്റ്റാലിന്‍ എന്ന മുഖ്യമന്ത്രി മന്ദഹാസം തൂകി എങ്കില്‍ അതിനധികം ദിവസം ആയുസ് ഉണ്ടായിരുന്നില്ല. ഭരണ കൂടത്തിന്റെയും മുഖ്യമന്ത്രി സ്റ്റാലിന്റെയും കരണ കുറ്റിക്ക് ഒന്നാന്തിരം തല്ല് പോലെ തന്നെ ഉള്ള ഹൈക്കോടതി വിധി വന്നു. മാരിദാസിനെതിരേ ചുമത്തിയ എല്ലാ എഫ് ഐ ആറും കള്ള കേസാണ് എന്നും പോലീസ് ഭരണഘടനാ ലംഘനം നടത്തി എന്നും മദ്രാസ് ഹൈക്കോടതി തുറന്നടിച്ചു.

തമിഴ്‌നാട്ടില്‍ തീവ്രവാദികള്‍ക്കും സര്‍ക്കാരിനുമെതിരേ വിമര്‍ശനം നടത്തുന്ന മാരിദാസിനെതിരേ ചാര്‍ജ്ജ് ചെയ്ത എല്ലാ എഫ്ഐആറുകളും റദ്ദാക്കിയിട്ടുണ്ട്. കൊറോണ വ്യാപന സമയത്ത് ഡല്‍ഹിയില്‍ മതസമ്മേളനം സംഘടിപ്പിച്ച തബ് ലീഗ് ജമാഅത്തിന്റെ നടപടിയെ യൂട്യൂബ് ചാനലിലൂടെ വിമര്‍ശിച്ചിരുന്നു.ഇതിന്റെ പേരില്‍ മത കലഹം ഉണ്ടാക്കും എന്ന കേസും ഹൈക്കോടതി എടുത്ത് ചവറ്റു കുട്ടയിലേക്ക് ഒരേറു വയ്ച്ച് കൊടുത്തു.തീവ്രവാദത്തിനെതിരെ, തീവ്രവാദികള്‍ക്ക് കുട പിടിക്കുന്ന ഭരണകൂടത്തിനെതിരെ നിരന്തരം സമൂഹ മാധ്യമങ്ങളില്‍ ശബ്ദിക്കുന്ന തമിഴ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് മാരിദാസിന്റെ മോചനം കേരളത്തില്‍ ഭരണത്തിന്റെ തണലില്‍ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകരെ വിരട്ടുന്നവര്‍ക്ക് നല്ല മുന്നറിയിപ്പാണ്. മാരിദാസിനെതിരെയുള്ള നടപടികളിലൂടെ സംസ്ഥാന സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം നടത്തുകയാണെന്ന് കോടതി പറഞ്ഞു. ഒരു മത സംഘടനയെ വിമര്‍ശിക്കുന്നതിനെ മതത്തിനെതിരെയുള്ള നിലപാടായി കാണാനാവില്ല.ജയിലിന് പുറത്തിറങ്ങിയ മാരിദാസിനെ പൂമാല അണിയിച്ചും കര്‍പ്പൂരം ഉഴിഞ്ഞും പുഷ്പങ്ങള്‍ വിതറിയും ആനയിച്ചു.


പിണറായി പോലീസും മന്ത്രിമാരും ഒക്കെ മദ്രാസ് ഹൈക്കോടതിയുടെ വിധി ഒന്ന് വായിച്ച് വയ്ച്ചാല്‍ നന്നായിരിക്കും. കേരളത്തിലെ എല്ലാ മാധ്യമ പ്രവര്‍ത്തകരും മരിദാസ് കേസ് വിധി അറിഞ്ഞിരിക്കണം വീഡിയോയിലൂടെ മതത്തിലെ രാജ്യദ്രോഹ കാര്യങ്ങള്‍ വിശദീകരിച്ചാല്‍ മത സ്പര്‍ദ്ധ പറഞ്ഞ് അരെയും ഒതുക്കാന്‍ ആകില്ല.മാരിദാസിന്റെ എഫ്ഐആര്‍ തള്ളിക്കൊണ്ട് മദ്രാസ് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്.വീഡിയോയിലൂടെ മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന ആരോപണം നിലനില്‍ക്കില്ലെന്നും പകര്‍ച്ചവ്യാധിയുടെ സമയത്ത് സമ്മേളനം നടത്തിയ സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്മയെ ചൂണ്ടിക്കാണിക്കുക മാത്രമാണ് മാരിദാസ് ചെയ്തതെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു.

ക്രൈം നന്ദകുമാറിനെ വേട്ടയാടുന്നതും മാരിദാസ് കേസും തമ്മില്‍ ബന്ധം ഉണ്ട്. ക്രൈം നന്ദകുമാര്‍ പിണറായിയുടെ ആജന്മ ശത്രുവാണ്. പല തവണ അഞ്ജാതര്‍ കൊല്ലാന്‍ നോക്കി. ലാവലിന്‍ കേസ് പിണറായിക്കെതിരേ കൊണ്ടു വന്നത് നന്ദകുമാറാണ്. പിണറായിക്കും കുടുംബത്തിനും തിരുവന്തപുരല്‍ ലുലു മാളില്‍ 1000 കോടി നിക്ഷേപം ഉണ്ടെന്ന് നന്ദകുമാര്‍ തുറന്നടിച്ചിരുന്നു. ഇ ഡിക്ക് തെളിവുകള്‍ കൈമാറി. എന്നാല്‍ നന്ദകുമാറിനെ അറസ്റ്റ് ചെയ്തത് നിസാരമായ കാരണത്താലാണ്. മന്ത്രി വീണാ ജോര്‍ജിന്റെ മോശമായ വീഡിയോ തന്റെ കൈവശം ഇല്ലെന്ന് വീഡിയോയില്‍ പറഞ്ഞു എന്നും ഇത് മന്ത്രിയേ അപകീര്‍ത്തിപ്പെടുത്തി എന്ന് മന്ത്രിയുടെ സിക്രട്ടറി പരാതി നല്കുകയായിരുന്നു. അതായത് ഒരു പരാതി ഉണ്ടാക്കി അറസ്റ്റ് ചെയ്ത് ഭരണകൂടത്തിന്റെ പ്രതികാരം തീര്‍ക്കുകയായിരുനു. മാത്രമല്ല തിരുവന്തപുരം ലുലു മാള്‍ തുറക്കുന്നതിനു ദിവസങ്ങള്‍ മുമ്പാണ് നന്ദകുമാറിനെതിരേ പോലീസ് കോടതിയില്‍ നിന്നും അറസ്റ്റ് വാറണ്ട് എടുത്തതും.

ജയിലിനു പുറത്ത് വന്ന മാരിദാസ് പറഞ്ഞത് ഇങ്ങനെ..എന്നെ ജയിലില്‍ ആക്കിയ ”അവരോട് പറഞ്ഞേയ്ക്ക് ഞാന്‍ തിരിച്ചെത്തിയെന്ന്”…ഒരു മാധ്യമ പ്രവര്‍ത്തകനേയും ഏറെ നാള്‍ ജയിലില്‍ അടക്കാന്‍ ആവില്ല. അത്തരത്തില്‍ ജയിലിലിലും കേസിലും പെടുത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ തിരികെ വരുന്നത് കൊടുങ്കാറ്റുമായിട്ടായിരിക്കും. ജയിലിലേക്ക് പോകുന്നതിനേക്കാള്‍ ആവേശത്തോടും വീര്യത്തോടും യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകര്‍ മാരിദാസിനെ പോലെ പുറത്ത് വരും.