ബിപിന്‍ റാവത്തിന്റെ കോപ്ടര്‍ അപകട മരണം ആഘോഷിച്ച് ഡിജെ പാര്‍ട്ടി, മലയാളികളടക്കം കുടുങ്ങും

ഇന്ത്യക്കാരെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു സംയുക്ത സൈനിക മേധാവിയും അദ്ദേഹത്തിന്റെ ഭാര്യയുമടക്കമുള്ള 11 പേരുടെ മരണം. ഊട്ടിയിലെ കൂനൂരിനടുത്തായിരുന്നു ബിപിന്‍ റാവത്തും ഭാര്യയും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ബിപിന്‍ റാവത്ത് മരിച്ചതിന് പിന്നാലെ ആഘോഷിച്ച് കോയമ്പത്തൂരില്‍ ലഹരി പാര്‍ട്ടി നടന്നിരുന്നു. മരണം ആഘോഷിക്കാന്‍ മലയാളികളും മുന്നിട്ടുണ്ടായിരുന്നു എന്ന് കര്‍മയടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നവംബര്‍ എട്ടിനായിരുന്നു രാജ്യത്തെ നടുക്കിയ അപകടം നടന്നത്. നവംബര്‍ ഒമ്പതിന് ബിപിന്‍ റാവത്തിന്റെ ഭൗതിക ശരീരം വിലാപയാത്രയായി കോയമ്പത്തൂര്‍ വീഥി കടക്കവേ ആ പ്രദേശത്തുള്ള ചില കോളേജുകള്‍ കേന്ദ്രീകരിച്ച് ഡിജെ പാര്‍ട്ടി നടന്നിരുന്നു. എന്നാല്‍ പാര്‍ട്ടി നടന്നിട്ടില്ലെന്നും നടന്നത് ഫ്രഷേഴ്‌സ് ഡേ പരിപാടിയാണെന്നും അതും ബിപിന്‍ റാവത്ത് മരിക്കുന്നതിന് മുമ്പ് ചെയ്തതാണെന്നും പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുകയുണ്ടായി.

എന്നാല്‍ പാര്‍ട്ടി നടന്നിട്ടുണ്ട്. അതും ലഹരി പാര്‍ട്ടി അടങ്ങുന്ന ഡിജെ പാര്‍ട്ടി. കോയമ്പത്തൂരിലെ മൂന്ന് കോളേജുകളിലെ കാന്റീന്‍ നടത്തുന്ന മലയാളികളുടെ നേതൃത്വത്തിലാണ് പാര്‍ട്ടി നടന്നത്. നൂറുകണക്കിനാളുകള്‍ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ ലഹരിപാര്‍ട്ടി നടത്തിയവരെയും പങ്കാളികളായവരെയും കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ കേന്ദ്ര ഏജന്‍സികള്‍ ശേഖരിക്കുകയാണ്. എന്തായാലും ഇത്തരം രാജ്യദ്രോഹക്കുറ്റം ചെയ്ത മലയാളികളടക്കം കുടുങ്ങും എന്നുറപ്പാണ്.