ചെങ്കോട്ടക്ക് ചുറ്റും യുദ്ധ സന്നാഹത്തോടെ സേന, ചൈനീസ് സാധനങ്ങൾ നിരോധിച്ചു, 144 പ്രഖ്യാപിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി ഉള്ളതിനാലും, സ്വാതന്ത്ര്യ ദിനത്തിൽ ആക്രമണത്തിനു ചൈനീസ്- പാക്കിസ്ഥാൻ ഏജൻസികൾ നീക്കം നടത്തുന്നതായ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലും ദില്ലിയിലെ ചെങ്കോട്ട വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്. പ്രദേശത്ത് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന ചെങ്കോട്ടയുടെ നിയന്ത്രണം അർദ്ധ സൈനീക വിഭാഗങ്ങൾ ഏറ്റെടുത്തു. വൻ സുരക്ഷാ വലയമാണ്‌ ദില്ലിയിലെ ചെങ്കോട്ടയ്ക്ക് ചുറ്റും ഏർപ്പെടുത്തിയിട്ടുള്ളത്.

ദില്ലിയിൽ പോലീസ് 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. മീറ്റീങ്ങുകൾ നടത്തുന്നതും കൂട്ടം ചേരുന്നതും നിരോധിച്ചു. ഇനി എല്ലാ പരിപാടികളും ഓഗസ്റ്റ് 15നു പ്രധാനമന്ത്രിയുടെ ചെങ്കോട്ട പ്രസംഗം കഴിഞ്ഞേ അനുവദിക്കൂ എന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ ദേപേന്ദ്ര പതക് പറഞ്ഞു. ഓഗസ്റ്റ് 13 മുതൽ ഓഗസ്റ്റ് 15 വരെ ചെങ്കോട്ടയിൽ പരിപാടി അവസാനിക്കുന്നത് വരെ പട്ടം, ബലൂണുകൾ, ചൈനീസ് വിളക്കുകൾ എന്നിവ പറത്തുന്നത് കണ്ടാൽ ശിക്ഷിക്കപ്പെടും. ചൈനീസ് നിർമ്മിതമായ വസ്തുക്കൾക്ക് കർശനമായ നിരോധനം ഉണ്ട്. ചൈനീസ് വിളക്കുകൾ പ്രദേശത്ത് എത്തുന്നത് തടയും. വെള്ളിയാഴ്ച, ആനന്ദ് വിഹാർ ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിനു സമീപം 2,200 ലധികം വെടിയുണ്ടകൾ ഡൽഹി പോലീസ് കണ്ടെടുക്കുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

7,000 പേരേയാണ്‌ ചെങ്കോട്ടയ്ക്ക് ഉള്ളിലേക്ക് കയറ്റി വിടുക. ഇവർ 7000 പേരും അഥിതികൾ ആയി വിളിച്ചിരിക്കുന്ന ക്ഷണിതാക്കൾ ആണ്‌. ഈ സമയം ചെങ്കോട്ടയ്ക്ക് പുറത്ത് 10000ത്തിലധികം സുരക്ഷാ ഭടന്മാർ കാവൽ ഉണ്ടാകും. ഇതിൽ 1000ത്തോളം പോലീസുകാർക്കും അർദ്ധ സൈനീകർക്കും യന്ത്ര തോക്കുകളും ഉണ്ടാകും. കൂടാതെ ചെങ്കോട്ടയ്ക്ക് ഉള്ളിൽ മകാന്റോകളേ വിന്യസിക്കും. പ്രധാനമന്ത്രി പ്രസംഗിക്കുന്ന സ്റ്റാന്റിലേക്ക് വെടിയുണ്ടകൾ വരാത്ത വിധത്തിൽ ബുള്ളറ്റ് പ്രൂഫ് ഗ്ളാസും ഉണ്ടാകും. ചെങ്കോട്ടയ്ക്ക് ഉള്ളിൽ 7000 ക്ഷണിതാക്കൾ എത്തുമ്പോൾ അവരെ നിരീക്ഷിക്കാൻ വൻ സായുധരായ സുരക്ഷാ ജീവനക്കാർ ഉണ്ടാകും.

ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന ഒരാൾക്ക് 2 സുരക്ഷാ ഭടൻ എന്ന രീതിയിൽ ഉണ്ടാകും. സ്വാതന്ത്ര്യ ദിനത്തിന്റെ 75-ാം വാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ടയുടെ പ്രവേശന കവാടത്തിൽ മൾട്ടി-ലേയേർഡ് സുരക്ഷാ കവറും ഫേഷ്യൽ റെക്കഗ്നിഷൻ സിസ്റ്റവും സ്ഥാപിക്കും. ഈ ക്യാമറയിലൂടെ അകത്തേക്ക് വരുന്നവരേ മുഴുവൻ തിരിച്ചറിയാനും നിരോധനം ഉള്ളവരെ പിടികൂടാനും സാധിക്കും. പ്രധാനമന്ത്രി എത്തുന്നതിനു 2 മണിക്കൂർ മുമ്പേ ക്ഷണിതാക്കളേ ചെങ്കോട്ടയിൽ പ്രവേശിപ്പിക്കും. ചെങ്കോട്ടക്ക് ചുറ്റും ഉള്ളിലും എഫ്ആർഎസ് ക്യാമറകളും സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പതിനായിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ സ്മാരകത്തിന് ചുറ്റും തിങ്കളാഴ്ച വിന്യസിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

ലഞ്ച് ബോക്‌സ്, വാട്ടർ ബോട്ടിലുകൾ, റിമോട്ട് കൺട്രോൾഡ് കാറിന്റെ താക്കോൽ, സിഗരറ്റ് ലൈറ്റർ, ബ്രീഫ്‌കേസുകൾ, ഹാൻഡ്‌ബാഗുകൾ, ക്യാമറകൾ, ബൈനോക്കുലറുകൾ, കുടകൾ തുടങ്ങിയ സാധനങ്ങൾ ചെങ്കോട്ട വളപ്പിൽ അനുവദിക്കില്ല. മഴ ഉണ്ടേലും കുടകൾ അകത്തേക്ക് കടത്തില്ല. ഹോട്ടലുകൾ, ഗസ്റ്റ് ഹൗസുകൾ, പാർക്കിംഗ് സ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ എന്നിവ പരിശോധിച്ച് വാടകക്കാരുടേയും സേവകരുടേയും വെരിഫിക്കേഷൻ നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.