ബസുകളിൽ കയറി പെൺകുട്ടികളെ ശല്യം ചെയ്യുന്നത് പതിവ്, മെഡിക്കല്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസിൽ മെഡിക്കല്‍ വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം നടത്തിയയാള്‍ പിടിയില്‍. തിരുവനന്തപുരത്തു നിന്ന് മൂവാറ്റുപുഴയ്ക്കു പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍
ചടയമംഗലത്തുവെച്ച് തിങ്കളാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം ഉണ്ടായത്. . പെണ്‍കുട്ടിയിരുന്ന സീറ്റിനു സമീപമെത്തിയ ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു.

പ്രതി വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കുകയും ചെയ്തു. ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ചാഞ്ഞു നിന്ന് ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തുകയായിരുന്നു. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാർ സാബുവിനെ തടഞ്ഞു വെച്ച ശേഷം ബസ് ജീവനക്കാര്‍ പോലീസിനെ വിവരമറിയിച്ചു. ചടയമംഗലം പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു.

ബസുകളില്‍ മാറി മാറി കയറി പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തുന്നതാണ് ഇയാളുടെ രീതി എന്ന് പോലീസ് പറയുന്നു. ഇതിന് തെളിവായി ഇയാളുടെ പക്കൽ നിന്ന് നിരവധി ബസ് ടിക്കറ്റുകളാണ് പൊലീസിന് ലഭിച്ചത്. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, പൊതു സ്ഥലത്ത് നഗ്നനതാപ്രദര്‍ശനം, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.