കണക്ക് തീർത്ത് കുമ്മനം രാജശേഖരൻ

മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ കനത്ത സുരക്ഷയിൽ കേരളത്തിൽ. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ കേരള പോലീസ് അദ്ദേഹത്തെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു. പഴുതുകളില്ലാത്ത സുരക്ഷാ സംവിധാനമാണ് കുമ്മനം രാജശേഖരനായി ഒരുക്കിയിരിക്കുന്നത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയ്ക്ക് പുറമേ അമ്പതോളം സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും സുരക്ഷയുടെ ഭാഗമാണ്. മിസോറാമിൽ നിന്നുള്ള ഐ.എ.സ്, ഐ.പി.എസ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. 21 വരെ കേരളത്തിലുളള കുമ്മനം രാജശേഖരൻ വിവിധ ജില്ലകളിലെ സ്വീകരണ യോഗങ്ങളിൽ പങ്കെടുക്കും.

https://youtu.be/yUME6T8x8yY