കാണാതായിട്ട് ദിവസങ്ങൾ, ഒടുവിൽ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടിൽ

ആലപ്പുഴ: ദിവസങ്ങൾക്ക് മുൻപ് കാണാതായ ഗൃഹനാഥന്റെ മൃതദേഹം വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തി. കാർത്തികപ്പള്ളി സ്വദേശി പ്രാസാദിന്റെ(54) മൃതദേഹമാണ് വെള്ളക്കെട്ടിൽ കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയായിരുന്നു ഗൃഹനാഥനെ കാണാതായത്. ഫോണിൽ വിളിച്ചിട്ടും കിട്ടുണ്ടായിരുന്നില്ല.

പ്രസാദിന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. പാലക്കാട് ജോലിയ്‌ക്ക് പോകുന്നു എന്ന് പറഞ്ഞായിരുന്നു പ്രസാദ് വീട്ടിൽ നിന്നിറങ്ങിയത്. ഒരു വിവരം ലഭിക്കാതിരുന്നതോടെ സംശയം തോന്നിയ ബന്ധുക്കൾ പോലീസിൽ പരാതി നല്കിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം വെള്ളക്കെട്ടിൽ നിന്ന് കണ്ടെത്തിയത്.

സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.