പെരുമ്പാവൂരിൽ നിന്ന് കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തിയെന്ന് സൂചന

എറണാകുളം : പെരുമ്പാവൂരിൽ നിന്ന് കാണാതായ രണ്ട് സ്‌കൂൾ വിദ്യാർത്ഥിനികളെ പാലക്കാട് നിന്ന് കണ്ടെത്തിയതായി വിവരംങ്ങൾ പുറത്തു വരുന്നു. വിവരമറിഞ്ഞ് പെരുമ്പാവൂർ പോലീസ് പാലക്കാട്ടേക്ക് തിരിച്ചു. പെരുമ്പാവൂർ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അലേഖ (14,) നിഖില ലക്ഷ്മി (14) എന്നിവരെയാണ് ഇന്ന് കാണാതായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഇരുവരെയും കാണാതായത്.

തിങ്കളാഴ്ച്ച ഉച്ചക്ക് 12 മണിയ്‌ക്ക്‌ സ്കൂളിൽ നിന്നും ക്ലാസ് കഴിഞ്ഞിറങ്ങിയങ്കിലും ഇരുവരും വീട്ടിൽ എത്തിയില്ല. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഒരേ ക്ലാസിൽ പഠിക്കുന്ന ഇരുപെൺകുട്ടികളും സ്‌കൂൾ വിട്ടാൽ ട്യൂഷനും കഴിഞ്ഞാണ് വീട്ടിൽ എത്താറുള്ളത്. എന്നാൽ ഇന്നലെ വൈകീട്ട് സമയം കഴിഞ്ഞിട്ടും പെൺകുട്ടികൾ വീട്ടിൽ എത്തിയിരുന്നില്ല.

അതേസമയം പെൺകുട്ടികളിൽ ഒരാളെ വീട്ടിൽ നിന്ന് വഴക്കുപറഞ്ഞതിനാലാണ് ഇരുപെൺകുട്ടികളും വീട്ടിൽ പോകാതിരുന്നതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനായി കൂട്ടുകാരിയെയും ഒപ്പം കൂട്ടി വീടുവിട്ടിറങ്ങുകയായിരുന്നു എന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.