മുബമ്മദ് സുബൈറിന് ഇടക്കാല ജാമ്യം; മോചിപ്പിക്കാനാകില്ലെന്ന് സര്‍ക്കാര്‍

ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അഞ്ച് ദിവസത്തേക്കാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. സുബൈറിനെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഡല്‍ഹിക്ക് പുറത്ത് പോകില്ലെന്നും ട്വീറ്റുകള്‍ നടത്തില്ലെന്നുമുള്ള ഉപാധികളോടെയാണ് സുപ്രീംകോടതി സുബൈറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാണ് മുഹമ്മദ് സുബൈറെന്നും അതിനാല്‍ ഉത്തരപ്രദേശ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യം ലഭിച്ചാലും സുബൈറിനെ മോചിപ്പിക്കാന്‍ കഴിയില്ലെന്നും ഉത്തരപ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ നിരന്തരം ശ്രമിക്കുന്ന വിഭാഗത്തിന്റെ ഭാഗമാണോ മുഹമ്മദ് സുബൈര്‍ എന്ന് അന്വേഷിക്കുന്നതായി ഉത്തരപ്രദേശ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ വിദേഷ്യപ്രചാരണത്തിന് കേസ് നേരിടുന്നവര്‍ക്കെതിരിയാണ് ട്വീറ്റ് ചെയ്തതെന്ന് മുഹമ്മദ്‌സുബൈര്‍ കോടതിയില്‍ പറഞ്ഞു.