ഓണ്‍ലൈന്‍ കണ്ടെന്റുകളിലെ പരാതി പരിഹരിക്കാന്‍ ത്രിതല സംവിധാനം; വിവരങ്ങള്‍ പുറത്ത് വിടണമെന്ന് കേന്ദ്ര മന്ത്രാലയം

ഓണ്‍ലൈന്‍ കണ്ടെന്റുകളിലെ പരാതി പരിഹാരത്തിനായി ത്രിതല സംവിധാനം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വിവര, പ്രക്ഷേപണ മന്ത്രാലയം. പരാതികള്‍, അവയില്‍ കൈകൊണ്ട നടപടികള്‍, പരിഹാരങ്ങള്‍ എന്നിവ എല്ലാ മാസവും പ്രസിദ്ധീകരിക്കണമെന്നാണ് പുതിയ നിര്‍ദേശം. അടുത്ത മാസം പത്താം തിയതി മുതല്‍ ഈ തീരുമാനം പ്രാബല്യത്തില്‍ വരും.

കണ്ടെന്റുകളിലെ പരാതി പരിഹാരത്തിനായി സ്ഥാപനങ്ങളില്‍ ത്രിതല സംവിധാനമുണ്ടായിരിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ്. പബ്ലിഷര്‍ ( ലെവല്‍ ഒന്ന് ), സെല്‍ഫ് റെഗുലേറ്ററി ബോഡി (ലെവല്‍ രണ്ട്), ഓവര്‍സൈറ്റ് മെക്കാനിസം ( ലെവല്‍ മൂന്ന്) എന്നിങ്ങനെയാകണം ഇതിന്റെ ഘടന. ഓരോ സ്ഥാപനവും സ്വയം പരാതി പരിഹാരിക്കാനും സ്വയം തിരുത്താനുമുള്ള സംവിധാനം രൂപീകരിക്കണം. ഇത് സംബന്ധിച്ച് ലഭിക്കുന്ന പരാതികള്‍, അതിന്റെ പരിഹാരം, പരാതികള്‍ക്കുമേല്‍ കൈകൊണ്ട നടപടികള്‍, അവ ആവര്‍ത്തിക്കാതിരിക്കാന്‍ കൈകൊണ്ട നടപടികള്‍ എന്നിവ സ്വമേധയാ പ്രസിദ്ധീകരിക്കാന്‍.