കൊലക്കേസിൽ ശിക്ഷ വിധിച്ചതോടെ അച്ചാമ്മ മിനി ആയി; അഞ്ച് വർഷമായി തുണിക്കടയിൽ ജോലി ചെയ്യുന്നതിനിടെ പൊലീസ് പിടിയിൽ

ആലപ്പുഴ: വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ച് വിധി വന്നതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ 27 വർഷങ്ങൾക്ക് ശേഷം പിടികൂടി. മാവേലിക്കരയില്‍ കൊലപാതക കേസില്‍ ശിക്ഷ വിധിച്ച ശേഷം ഒളിവില്‍ പോയ കുറ്റവാളി 27 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് നീണ്ടകാലത്തിന് എറണാകുളത്തു നിന്നും പിടിയിലായത്. വര്‍ഷങ്ങളായി മിനി രാജു എന്ന വ്യാജ പേരില്‍ താമസിച്ചു വരികയായിരുന്നു.കൊലപാതകം നടന്ന് മുപ്പത്തിമൂന്നു വര്‍ഷവും, ശിക്ഷ വിധിച്ചിട്ട് ഇരുപത്തിയേഴ് വര്‍ഷവുമായ കേസിലാണ് ഒടുവില്‍ അറസ്റ്റ്.

വിവാഹം കഴിച്ച് ഭർത്താവുമൊത്തു മിനി രാജു എന്ന പേരിൽ കോതമംഗലം അടിവാട്ടു താമസിക്കുകയായിരുന്നു. 2 മക്കളുണ്ട്. കൊലക്കേസിൽ 1990ൽ അറസ്റ്റിലായ അച്ചാമ്മയെ 1993ൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. അപ്പീലിൽ ഹൈക്കോടതി 1996ൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മണിക്കൂറുകൾക്കകം ഒളിവിൽ പോയ ഇവരെ തിരഞ്ഞു പൊലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽവരെ പോയി. വർഷങ്ങളായി വാറന്റുകൾ മടങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ പിടികൂടിയത്.1996ൽ മുങ്ങിയശേഷം അച്ചാമ്മ കോട്ടയം ചുങ്കത്ത് മിനി എന്ന പേരിൽ വീട്ടുജോലി ചെയ്തിരുന്നതായി പൊലീസിനു സൂചന ലഭിച്ചിരുന്നു.

അക്കാലത്ത് ഒരു കെട്ടിടനിർമാണത്തൊഴിലാളിയുമായി പ്രണയത്തിലായെന്നും 1999ൽ വിവാഹം കഴിച്ച് അയാളുടെ നാടായ തമിഴ്നാട് തക്കലയിലേക്കു പോയെന്നും അറിഞ്ഞു.ഈ തക്കല സ്വദേശിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പൊലീസിനെ കോതമംഗലത്തെത്തിച്ചത്. അച്ചാമ്മ 5 വർഷമായി തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു. ഇന്നു മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ശേഷം ജീവപര്യന്തം തടവിനു പൂജപ്പുര സെൻട്രൽ ജയിലിൽ പ്രവേശിപ്പിക്കും.

1990 ഫെബ്രുവരി 21ന് വൈകിട്ടാണു മറിയാമ്മയെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൈകളിലും പുറത്തുമായി 9 കുത്തുകളേറ്റിരുന്നു. മൂന്നര പവന്റെ താലിമാലയും 2 ഗ്രാമിന്റെ കമ്മലും നഷ്ടമായി. കമ്മലിനായി ചെവി അറുത്തുമാറ്റിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നേരത്തേ ഈ വീട്ടിൽ ജോലി ചെയ്തിരുന്ന അച്ചാമ്മയെ അറസ്റ്റ് ചെയ്തത്.ഒളിവില്‍ പോകുന്നതിന് മുന്‍പ് കോട്ടയം ജില്ലയില്‍ അയ്മനത്തും, ചുങ്കം എന്ന സ്ഥലത്തും മിനി എന്ന പേരില്‍ വീടുകളില്‍ അടുക്കളപണിയ്ക്കായി നിന്നിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഒരു കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം ചെയ്ത ശേഷം തമിഴ്‌നാടിന് പോയി എന്നും നാട്ടുകാര്‍ പറഞ്ഞു.

അന്വേഷണത്തിനൊടുവിലാണ് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരില്‍ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തിയത്. 1996ല്‍ ഹൈക്കോടതി വിധി വന്നശേഷം ഒളിവില്‍ പോയ റെജി കോട്ടയം ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ മിനി എന്ന പേരില്‍ വീട്ടുജോലി ചെയ്ത് വരുകയും ആ കാലയളവില്‍ തമിഴ്‌നാട് തക്കല സ്വദേശിയുമായി പരിചയത്തിലാകുകയും 1999ല്‍ ഇവര്‍ വിവാഹിതരാകുകയും ചെയ്തു. കുറച്ചുനാള്‍ തക്കലയിലും പിന്നീട് കോതമംഗലത്ത് പല്ലാരിമംഗലം പഞ്ചായത്തില്‍ അടിവാട് എന്ന സ്ഥലത്തുമായിരുന്നു താമസം. കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു.