നമിത പ്രമോദിന് കല്യാണം? സസ്പെൻസ് ഞായറാഴ്ച പുറത്ത് വിടും

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണു നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. അഭിനയ ലോകത്തേക്ക് വരുന്നത് ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്താണ്. തുടർന്ന് അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണ് സിനിമയിൽ ആദ്യമായി ചെയ്തത്. ആദ്യമായി നായികാ വേഷം ലഭിച്ചത് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങൾ എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ കൂടെയാണ്. തുടർന്ന് ദിലീപിന്റെ നായികയായി സൗണ്ട് തോമയിലും , കുഞ്ചാക്കോയുടെ നായികയായി പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന ചിത്രത്തിലും അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ ചെറിയ വലിയ വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നമിത പങ്കുവച്ച പുതിയ ഇൻസ്റ്റാ​ഗ്രാം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.

താരത്തിന്റെ വിവാഹം ആണോന്ന് സുഹൃത്ത് ചോദിക്കുന്നതോടെയാണ് വീഡിയോ തുടങ്ങുന്നത്. രണ്ട് ദിവസം മുൻപ് തന്റെ അച്ഛനും അമ്മയ്ക്കും ഉള്ള ഫോട്ടോ പങ്കുവച്ച് കൂടുതൽ അപ്ഡേറ്റുകൾ ഉടൻ വരുമെന്ന് പറഞ്ഞ് നമിത ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ താൻ വിവാഹിതയാകാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നുവെന്ന് നമിത പറയുന്നു. താൻ വിവാഹിതയാകാൻ പോകുന്നോ ഇല്ലയോ എന്ന കാര്യം ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ അറിയാനാകും എന്നാണ് നമിത വീഡിയോയിൽ പറയുന്നത്.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരും രം​ഗത്തെത്തി. സിനിമയുടെ പ്രമോഷൻ ആണെന്നും അല്ലെന്നും ഇവർ പറയുന്നു. ചിലർ നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ എന്ന് പറഞ്ഞ് ആശംസകൾ അറിയിക്കുകയും ചെയ്യുന്നു. മറ്റുചിലരാകട്ടെ കല്യാണ പയ്യൻ ആരാണെന്നും ചോദിക്കുന്നുണ്ട്. എന്തായാലും നമിത മറച്ചുവച്ചിരിക്കുന്ന ആ സർപ്രൈസ് എന്താണ് എന്ന് അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടി വരും.

അതേസമയം, ഈശോ എന്ന ചിത്രമാണ് നമിതയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഒക്ടോബർ 5ന് സോണി ലിവിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ജയസൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷയാണ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത വെള്ളിത്തിരയിൽ എത്തുന്നത്. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു.