നിര്‍മാണം പുരോഗമിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത സന്ദര്‍ശനം

ന്യൂഡല്‍ഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിര്‍മാണം പുരോഗമിക്കുന്നതിനിടെ . വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു അദ്ദേഹം അവിടെ എത്തിയത്. പാര്‍ലമെന്റില്‍ രുമണിക്കൂറിലേറെ സമയം ചിലവഴിച്ചു. നിര്‍മാണ പ്രവർത്തനങ്ങളെല്ലാം നേരിട്ട് തന്നെ വിലയിരുത്തി.

ഇരുസഭകളിലും സജ്ജീകരിച്ച സംവിധാനങ്ങളും സൗകര്യങ്ങളുമെല്ലാം പ്രധാനമന്ത്രി അവലോകനം ചെയ്തു.
നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് തൊഴിലാളികളുമായും ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷമാണ് മോദി മടങ്ങിയത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

2021 സെപ്റ്റംബറിലും പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നേരിട്ടെത്തിയിരുന്നു. 2020ലാണ് പ്രധാനമന്ത്രി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തിയത്.
64,500 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള പുതിയ മന്ദിരത്തിന് 971 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.