പാര്‍ട്ടിയാണ് ക്യപ്റ്റന്‍, വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്ന് പി ജയരാജന്‍

പാര്‍ട്ടിയാണ് ക്യപ്റ്റനെന്നും വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നും കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജനങ്ങളോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ ,അവര്‍ സ്‌നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലര്‍ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ഫോട്ടോ വെച്ച് ഇഷ്ടം പ്രകടിപ്പിക്കും, ചിലര്‍ ടാറ്റു ചെയ്തു ഇഷ്ടം പ്രകടിപ്പിക്കും.എന്നാല്‍, കമ്യൂണിസ്റ്റുകാര്‍ വ്യക്തിപൂജയില്‍ അഭിരമിക്കുന്നവരല്ല.

സഖാവ് കോടിയേരി മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞതു പോലെ, ഈ പാര്‍ട്ടിയില്‍ ‘എല്ലാവരും സഖാക്ക’ളാണ്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍. വ്യക്തികളല്ല, പാര്‍ട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നും ജയരാജന്‍ പോസ്റ്റില്‍ പറയുന്നു. ക്യാപ്റ്റന്‍ വിളിയില്‍ ആശയക്കുഴപ്പമില്ലെന്നും ആളുകള്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് പലതും വിളിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പി ജയരാജന്റെ അഭിപ്രായ പ്രകടനം