ഹാപ്പി ബര്‍ത്ത്‌ഡേ കണ്ണമ്മാ, കാളിദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പാര്‍വതി

മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് ജയറാമിന്റേത്. ജയറാമുമായുള്ള വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് പാര്‍വതി. കുടുംബിനിയായി ജീവിക്കുകയാണ് പാര്‍വതി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. മകന്‍ കാളിദാസ് സിനിമകളില്‍ സജീവമാണ്. മകള്‍ മാളവികയും മലയാളികള്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ മകന്‍ കാളിദാസിന് പിറന്നാള്‍ ആശംസക്ള്‍ നേര്‍ന്ന് രംഗത്ത് എത്തയിരിക്കുകയാണ് പാര്‍വതി.

കാളിദാസിനൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ച് മനോഹരമായ കുറിപ്പും പാര്‍വതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഇന്ന് ഒരു വയസ്സ് കൂടുന്ന എന്റെ കുഞ്ഞിന്, ഹാപ്പി ബര്‍ത്ത്‌ഡേ കണ്ണമ്മാ ലവ് യു’ എന്നാണ് പാര്‍വതി കുറിച്ചിരിക്കുന്നത്. ഒപ്പം, അമ്മയ്ക്ക് ഉമ്മ കൊടുക്കുന്ന കാളിദാസിന്റെ കുട്ടിക്കാല ചിത്രവുമുണ്ട്.

ജയറാം-പാര്‍വതി ദമ്പതികളുടെ ആദ്യത്തെ കണ്‍മണിയാണ് കാളിദാസ്. തന്റെ വഴിയും അഭിനയമാണെന്ന് കാളിദാസ് തെളിയിച്ചു കഴിഞ്ഞു. നിരവധി ചിത്രങ്ങളില്‍ കാളിദാസ് നായകനായി വേഷമിട്ടു. മലയാളത്തിലും തമിഴിലുമായി കാളിദാസ് തിളങ്ങി നില്‍ക്കുകയാണ്. ചേട്ടന് പിന്നാലെ അനുജത്തി മാളവികയും അഭിനയ രംഗത്തേക്ക് എത്തിയിട്ടുണ്ട്. പരസ്യ ചിത്രങ്ങളിലൂടെയാണ് മാളവിക അഭിനയ രംഗത്ത് എത്തിയിരിക്കുന്നത്.

ജയറാം നേരത്തെ കാളിദാസിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു.’എന്റെ വീട് അപ്പൂന്റെം’എന്ന സിനിമയിലൂടെ ദേശീയ അവാര്‍ഡ് ലഭിച്ചതാണ് അവനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏറ്റവും വലിയ അഭിമാനം. ജയറാമിന്റെയും പാര്‍വതിയുടെയും പേരില്‍ ഒരു റോള്‍ അവന് ഒരിക്കലും ചോദിച്ചു വാങ്ങേണ്ടി വന്നിട്ടില്ല. കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന സിനിമയില്‍ മറ്റൊരു കുട്ടി ശരിയാകാതെ വന്നപ്പോള്‍ സത്യന്‍ അന്തിക്കാട് ഇങ്ങോട്ട് ആവശ്യപ്പെട്ട് അഭിനയിപ്പിച്ചതാണ്. എന്റെ വീട് അപ്പുന്റെം അവന്‍ കഥ കേട്ട് സെലക്റ്റ് ചെയ്ത സിനിമയാണ്, അത് പോലെ തന്നെയാണ് അവന്‍ ആദ്യമായി നായകനായി അഭിനയിച്ച പൂമരവും.എബ്രിഡ് ഷൈന്‍ എന്ന ഒരു മികച്ച സംവിധായകനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് അവന്റെ ഭാഗ്യമാണ്.