ഒരു ഗ്ലാസില്‍ മദ്യം ഒഴിച്ചു വെച്ച് പ്രാര്‍ത്ഥനയും മന്ത്രവും, പ്രമുഖ നടന്റെ മദ്യപാനത്തെ കുറിച്ച് നന്ദു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നന്ദു. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടാന്‍ നന്ദുവിനായി. കൊച്ചു വേഷങ്ങളില്‍ കരിയര്‍ തുടങ്ങിയ നന്ദു പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളുടെ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 1986ല്‍ പുറത്തെത്തിയ സര്‍വ്വകലാശാലയാണ് നന്ദുവിന്റെ ആദ്യ ചിത്രം. സ്പിരിറ്റ് എന്ന ചിത്രത്തില്‍ ഏറെ വ്യത്യസ്തമായ വേഷമായിരുന്നു നന്ദുവിന്. ആ കഥാപാത്രത്തെ കുറിച്ച് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം വാചാലനാവുകയാണ് നന്ദു. ഒരു പ്രമുഖ നടന്റെ മദ്യപാന രീതിയെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നന്ദു പറഞ്ഞു.

നന്ദുവിന്റെ വാക്കുകള്‍; ‘സ്പിരിറ്റ് എന്ന സിനിമയിലെ പ്ലംബര്‍ മണിയന്‍ എന്ന കഥാപാത്രം എനിക്ക് ഒരുപാട് ഭാഗ്യം തന്നു. മദ്യപാനം എനിക്ക് അന്യമായിരുന്നില്ല. എങ്കിലും മണിയനെ പോലെ മര്യാദകെട്ട മദ്യപാനം ഉണ്ടായിട്ടില്ല. മദ്യാപനത്തെക്കുറിച്ച് ആലോചിക്കുമ്‌ബോള്‍ തിക്കുറുശ്ശി ചേട്ടന്റെ കാര്യം ഓര്‍മ്മ വരും. ഞങ്ങളുടെ വീടിനടുത്താണ് തിക്കുറിശ്ശി താമസിച്ചിരുന്നത്. ഞാന്‍ അപ്പുപ്പന്‍ എന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. അപ്പുപ്പനും ഞാനും വലിയ സുഹൃത്തുക്കളായിരുന്നു. അദ്ദേഹത്തിന്റെ വീടിന്റെ തിണ്ണയിലിരുന്നാണ് ദിവസവും സംസാരം. ഒരുദിവസം ഞാന്‍ ചെല്ലുമ്പോള്‍ അദ്ദേഹം പൂജമുറിയിലാണ്.

പ്രാര്‍ത്ഥനവും മന്ത്രവുമൊക്കെ ചൊല്ലുന്നുണ്ട്. ഒരു ഗ്ലാസ്സില്‍ മദ്യവും ഒഴിച്ചുവെച്ചിട്ടുണ്ട്. ഞാന്‍ അമ്മയോട് ചോദിച്ചു ഇതെന്താണ് മദ്യ പൂജയോ? അമ്മ പറഞ്ഞു ഡോക്ടറെ കണ്ടപ്പോള്‍ പറഞ്ഞു ഇനി മദ്യപിക്കരുതെന്ന് അന്ന് വീട്ടില്‍ വന്നു അപ്പുപ്പന്‍ പൂജ മുറിയിലെ പടങ്ങളൊക്കെ മാറ്റി പകരം മുത്തപ്പന്റെ പടം പ്രതിഷ്ടിച്ചു. മുത്തപ്പന് മദ്യ സേവയാകാം. അതുകൊണ്ടാണ് ഈ മദ്യപൂജ. അതായിരുന്നു തിക്കുറിശ്ശി അപ്പുപ്പന്‍.