പൗരന്‍ എന്ന ഉത്തരവാദിത്തം പോലും കാണിക്കുന്നില്ല,വായിൽ നിന്നും വരുന്ന വാക്കുകൾ ശ്രദ്ധിക്കണം,ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി

ഇടവേള ബാബുവിന്റെ വിവാദ പ്രസ്താവനയും പാർവതിയുടെ രാജിയും സോഷ്യൽ മീഡിയയിൽ വൻ വാദപ്രതിപാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.പാർവതി രാജിവെച്ചതിനുപിന്നാലെ നടനും എംഎൽഎയുമായ ഗണേഷ് കുമാർ വിവാദപ്രസാതാവന നടത്തിയിരുന്നു.എംഎൽഎ ആണെങ്കിലും വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്നായിരുന്നു പാർവതിയുടെ പ്രതികരണം.നേരത്തെ,അമ്മയിൽ നിന്നും പാർവതി രാജി വച്ചതിനെ കുറിച്ച് ഗണേഷ് നടത്തിയ പരാമർശം ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു.കൊറോണ കാലമൊക്കെയല്ലേ,വല്ലപ്പോഴും മുന്നിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിൽ ജീവിച്ചിരിപ്പില്ലെന്ന് ആളുകൾ കരുതിയാൽ മോശമല്ലെ എന്നായിരുന്നു ഗണേഷ് കുമാറിന്റെ വിവാദ പ്രസ്താവന

താരസംഘടനയായ അമ്മയിൽ ഇടത് എംഎൽഎമാരായ ​ഗണേഷ് കുമാർ,മുകേഷ് എന്നിവരുളള കാര്യവും സിപിഎം അമ്മയും നടിമാരും തമ്മിലുളള വിഷയത്തിൽ സ്വീകരിച്ച നിലപാടും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു നടി പാർവതിയുടെ വാക്കുകൾ.എംഎൽഎ എന്ന രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കിൽ കൂടെ,അവരുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് സംസാരിക്കണം എന്നാണ് തനിക്ക് അവരോട് പറയാനുളളതെന്നായിരുന്നു പാർവതി വ്യക്തമാക്കിയത്

പാർവതിയുടെ വാക്കുകൾ ഇങ്ങനെ

എംഎൽഎയാണ് പബ്ലിക്കിനെ റെപ്രസെന്റ് ചെയ്യുന്ന ആൾക്കാരാണ്. ഇതിൽ അങ്ങനെ പ്രശ്നമുണ്ടെന്ന് ഉന്നയിച്ച് ഞാൻ രാജിവെച്ച് പോയി എന്ന് പറയുമ്പോൾ ടിആർപി കിട്ടാനും ജീവിച്ചിരിപ്പുണ്ട് എന്ന് കാണിക്കാനും വേണ്ടിയിട്ടാണെന്ന് പറഞ്ഞ എം.എൽ.എ.യാണ് ഗണേഷ് കുമാർ.എഎംഎംഎ.എന്ന് പറയാൻ പാടില്ല അമ്മ എന്ന് തന്നെ പറയണം,അങ്ങനെ കുറെ അലിഖിതമായ നിയമങ്ങളുണ്ട്.അതിന്റെ ഭാഗമാകണം എങ്കിൽ നമ്മൾ ചില ഇമോഷണൽ കാര്യങ്ങൾക്ക് നിന്ന് കൊടുക്കണം

അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ തന്നോട് ഒരാൾ പറഞ്ഞിട്ടുളള കാര്യമാണ്,എനിക്ക് അമ്മ എന്ന് പറഞ്ഞാൽ കുടുംബമാണ്.താങ്കൾക്ക് അത് ആയിരിക്കും.എനിക്കിതൊരു അസോസിയേഷൻ ആണ് എന്ന് താൻ അദ്ദേഹത്തോട് തിരിച്ചും പറഞ്ഞിട്ടുണ്ട്ഒരു അസോസിയേഷൻ എന്ന് പറയുമ്പോൾ ഒരു റെസ്പെക്റ്റ് ഉണ്ട്.ഒരു അസോസിയേഷൻ ചെയ്യേണ്ട ഉത്തരവാദിത്തം തലപ്പത്ത് നിൽക്കുന്ന ആൾക്കാർ,അല്ലെങ്കിൽ വളരെ അധികം സ്വാധീനം ചെലുത്തുന്ന ആൾക്കാർ,ഇവർക്ക് എല്ലാവർക്കുമുളള പവറിന് ഒപ്പം വരുന്നൊരു കാര്യമാണ്,വിത്ത് ഗ്രേറ്റ് പവർ കം ഗ്രേറ്റ് റെസ്പോൺസിബിലിറ്റി എന്ന് പറയുന്ന കാര്യം.അത് അവർ മനസിലാക്കണം.പക്ഷേ ഒരു പൗരൻ എന്ന നിലയിൽ കാണിക്കേണ്ട ഉത്തരവാദിത്ത ബോധം പോലും കാണിക്കുന്നില്ല.എംഎൽഎ.എന്ന രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടവരാണെങ്കിൽ കൂടെ,അവരുടെ വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് സംസാരിക്കണം